---
title: "#AKDW&SA | ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം 17-ന് "
english_title: "#District #Conference #AadhaarWriters "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/184804/district-conference-aadhaarwriters"
published_at: "2024-02-15T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce26514e41d_FF;.jpg"
keywords: []
---

# #AKDW&SA | ആധാരം എഴുത്തുകാരുടെ ജില്ലാ സമ്മേളനം 17-ന് 

> **Lead Summary:** **കോഴിക്കോട്: [ ** ആധാരം എഴുത്തുകാരുടെ സംഘടനയായ ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍സ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.ഡെബ്ല്യു ആന്‍ഡ് എസ്.എ) ജില്ലാ സമ്മേളനം 17 ന് കക്കോടിയില്‍ നടക്കും.

## Article Content

**കോഴിക്കോട്: [ ** ആധാരം എഴുത്തുകാരുടെ സംഘടനയായ ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആന്‍സ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.ഡെബ്ല്യു ആന്‍ഡ് എസ്.എ) ജില്ലാ സമ്മേളനം 17 ന് കക്കോടിയില്‍ നടക്കും.

പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് പൊതുസമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

അഡ്വ.കെ.എം. സച്ചിന്‍ദേവ് മുഖ്യാതിഥിയാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് കക്കോടിയിയില്‍ നിര്‍മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം രാവിലെ ഒന്‍പതിന് കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബ നിര്‍വഹിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.കെ.അനില്‍കുമാര്‍, സെക്രട്ടറി കെ.പി.നസീര്‍ അഹമ്മദ്, കെ.സുനില്‍കുമാര്‍, മനോജ് ചീക്കപ്പറ്റ, വി.കെ.സുരേഷ്‌കുമാര്‍, രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/184804/district-conference-aadhaarwriters)