---
title: "#MKRaghavan | ഗാന്ധി നിന്ദ കാണിക്കുന്നവരെ ലോകം തിരിച്ചറിയണം - എം.കെ. രാഘവൻ "
english_title: "#World #should #recognize #Gandhi #slanderers - #MKRaghavan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/180667/world-should-recognize-gandhi-slanderers-mkraghavan"
published_at: "2024-01-30T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b8a11960938_vgt.jpg"
keywords: []
---

# #MKRaghavan | ഗാന്ധി നിന്ദ കാണിക്കുന്നവരെ ലോകം തിരിച്ചറിയണം - എം.കെ. രാഘവൻ 

> **Lead Summary:** **കോഴിക്കോട്: [ **മഹാത്മജിയെ നിന്ദിക്കുന്ന ഭരണാധികാരികൾ ലോകത്തിന് അപമാനമാണെന്ന് എം.കെ. രാഘവൻ എം.പി.

## Article Content

**കോഴിക്കോട്: [ **മഹാത്മജിയെ നിന്ദിക്കുന്ന ഭരണാധികാരികൾ ലോകത്തിന് അപമാനമാണെന്ന് എം.കെ. രാഘവൻ എം.പി.

ഗാന്ധിജിയുടെ ചിന്തയിലൂടെ ജീവിക്കലാണ് മനുഷ്യരാശിയുടെ ഇന്നത്തെ ഏറ്റവും അനിവാര്യമായ കാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനശ്രി സുസ്ഥിര വികസന മിഷൻ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മഹാത്മജി സ്മൃതി സംഗമം ഉദ്ലാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല ചെയർമാൻ എൻ.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബിജു. കാവിൽ , കെ.പി. ജീവാനന്ദ്, മില്ലി മോഹൻ,

ഇ.എം.ഗിരീഷ് കുമാർ ,ശ്രീജ സുരേഷ്, രമേശ് കാവിൽ , സെയ്ദ് കുറുന്തോടി എന്നിവർ സംസാരിച്ചു. രമേശ് കാവിൽ രചിച്ച ഹൃദയത്തിലെ ഗാന്ധി എന്ന ഗാനങ്ങളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/180667/world-should-recognize-gandhi-slanderers-mkraghavan)