---
title: "#NSS | കെ പി കേശവമേനോന് സ്മാരകം ഉയരണം : സെന്റ് സേവിയേഴ്സ് കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ കോനാട് ബീച്ച് ശുചീകരിച്ചു"
english_title: "#KPKesavaMenon #monument #raised: #St.Xavier's #College #NSS #students #cleaned #Konad #beach"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/171701/kpkesavamenon-monument-raised-stxaviers-college-nss-students-cleaned-konad-beach"
published_at: "2023-12-23T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586e85628129_klk.jpg"
keywords: []
---

# #NSS | കെ പി കേശവമേനോന് സ്മാരകം ഉയരണം : സെന്റ് സേവിയേഴ്സ് കോളജ് എൻ എസ് എസ് വിദ്യാർത്ഥികൾ കോനാട് ബീച്ച് ശുചീകരിച്ചു

> **Lead Summary:** **കോഴിക്കോട്: [** സ്വാതന്ത്ര സമര സേനാനി കെ പി കേശവമേനോന് നഗരത്തിൽ ഉചിതമായ സ്മാരകം ഉയരണമെന്നാവശ്യവുമായി സെന്റ് സേവ്യേഴ്സ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ രംഗത്ത്.

## Article Content

**കോഴിക്കോട്: [** സ്വാതന്ത്ര സമര സേനാനി കെ പി കേശവമേനോന് നഗരത്തിൽ ഉചിതമായ സ്മാരകം ഉയരണമെന്നാവശ്യവുമായി സെന്റ് സേവ്യേഴ്സ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ രംഗത്ത്.

സെന്റ് ആന്റണീസ് എ യു പി സ്കൂളിൽ ആരംഭിച്ച കോളജ് എൻ എസ് എസ് സപ്ത ദിന ക്യാമ്പ്- 'മധുര'ത്തിന്റെ ഭാഗമായി കെ പി കേശവമേനോൻ അന്ത്യ വിശ്രമം കൊള്ളുന്ന കോനാട് ബീച്ച് ശുചീകരിച്ചു.

ശുചീകരണം സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ ബൈജു നാഥ് ഉദ്ഘാടനം ചെയ്തു.

കെ പി കേശവമേനോന്റെ പേരിൽ ഒരു സ്മാരകമായി അദ്ദേഹത്തിന്റെ ആശയങ്ങൾ പുതു തലമുറയ്ക്ക് മനസിലാക്കാൻ ലൈബ്രറിയും ഗവേഷണ കേന്ദ്രവും ഇനി വൈകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പോർട്ട് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ.ഹരി. എ. വാര്യർ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ഡയറക്ടർ ഡോ. ജയകിഷ് ജയരാജ് മുഖ്യ പ്രഭാഷണം നടത്തി.

സെന്റ് സേവിയേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രെഫ്ര . വർഗീസ് മാത്യു, പരിസ്ഥിതി പ്രവർത്തകൻ എം എ ജോൺസൺ ,ജന്മഭൂമി ന്യൂസ് എഡിറ്റർ എം ബാലകൃഷ്ണൻ , ആറ്റക്കോയ പള്ളിക്കണ്ടി,

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അവിനേശ് അശോക്, ക്യാമ്പസസ് ഓഫ് കോഴിക്കോട് ടീച്ചർ കോ- ഓർഡിനേറ്റർ കെ അതുൽ , എൻ എസ് എസ് വിദ്യാർത്ഥി പ്രതിനിധികളായ സി ആതിദ്യ , പി മാളവിക തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/171701/kpkesavamenon-monument-raised-stxaviers-college-nss-students-cleaned-konad-beach)