---
title: "#accident | കോഴിക്കോട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം "
english_title: "#Kozhikode, #car #ran #out #control # ran #into #shop, #causing #accident"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/170880/kozhikode-car-ran-out-control-ran-into-shop-causing-accident"
published_at: "2023-12-20T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583026904e1a_CARR.jpg"
keywords: []
---

# #accident | കോഴിക്കോട് നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞ് കയറി അപകടം 

> **Lead Summary:** **കോഴിക്കോട്: [ ** താമരശ്ശേരി പരപ്പന്‍പൊയിലിന് സമീപം കാര്‍ കടയിലേക്ക് പാഞ്ഞു കയറി നാല് പേര്‍ക്ക് പരിക്ക്.

## Article Content

**കോഴിക്കോട്: [ ** താമരശ്ശേരി പരപ്പന്‍പൊയിലിന് സമീപം കാര്‍ കടയിലേക്ക് പാഞ്ഞു കയറി നാല് പേര്‍ക്ക് പരിക്ക്.

വാടിക്കല്‍ അങ്ങാടിയിലെ ചായക്കടയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്.

വാടിക്കല്‍ അങ്ങാടിയില്‍ നിന്ന് തച്ചംപൊയില്‍ ഭാഗത്തേക്ക് പോവാന്‍ തിരിഞ്ഞ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറകയായിരുന്നു.

ആളുകള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നുപേര്‍ തെറിച്ച് വീണ്.

ഇവര്‍ക്കും കടയിലെ ജീവനക്കാരനുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/170880/kozhikode-car-ran-out-control-ran-into-shop-causing-accident)