---
title: "#protest | കുസാറ്റ് ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല; എമർജൻസി എക്സിറ്റ് ഇല്ലാതെ കെട്ടിയടച്ച് സ്കൂൾ ഗ്രൗണ്ട് "
english_title: "#Cusat #doesn't #learn #from #tragedies; #School #grounds #cordoned #without #emergency #exit"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/169750/cusat-doesnt-learn-from-tragedies-school-grounds-cordoned-without-emergency-exit"
published_at: "2023-12-16T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d7651a0055_kusat.jpg"
keywords: []
---

# #protest | കുസാറ്റ് ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല; എമർജൻസി എക്സിറ്റ് ഇല്ലാതെ കെട്ടിയടച്ച് സ്കൂൾ ഗ്രൗണ്ട് 

> **Lead Summary:** **കോഴിക്കോട്: [** കുസാറ്റ് ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല. നിരന്തരം കലാകായിക മേളകൾ നടക്കുന്ന താമരശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിലേക്കുള്ള പ്രധാന വഴി കെട്ടിയടയ്ക്കുന്നു.

## Article Content

**കോഴിക്കോട്: [** കുസാറ്റ് ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല. നിരന്തരം കലാകായിക മേളകൾ നടക്കുന്ന താമരശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിലേക്കുള്ള പ്രധാന വഴി കെട്ടിയടയ്ക്കുന്നു.

പ്രധാന ഗേറ്റിലൂടെ കറങ്ങി വരുന്ന ഒറ്റ വഴി മാത്രം മതിയെന്ന് വാശിയിൽ സ്കൂൾ അധികൃതർ. നാട്ടിലെ കായിക താരങ്ങൾ ഏറെക്കാലമായി ആശ്രയിക്കുന്ന വഴി അടുക്കുന്നതിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

സ്കൂൾ അധികൃതരോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മെയിൻ ഗേറ്റ് മാത്രമേ സ്കൂളിന് സ്ഥാപിക്കാൻ കഴിയൂ എന്നാണ് അവരുടെ അവകാശവാദം.

ഒന്നരയേക്കർ വരുന്ന ഗ്രൗണ്ടിൽ നിരവധി പരിപാടികൾ ഇതിനോടകം തന്നെ നടന്നിട്ടുണ്ട്.

ഈ രീതിയിൽ സ്കൂൾ ഗ്രൗണ്ടിലേക്കുള്ള പ്രധാന വഴി കെട്ടി അടയ്ക്കുമ്പോൾ ഒരു ആംബുലൻസിനോ ഫയർ ഫോഴ്‌സിനോ പെട്ടന്ന് ചെന്നെത്താൻ ദുഷ്കരമാവും എന്നാണ് പ്രദേശവാസികളും ഇൻസാറ്റ് ക്ലബ് കോരങ്ങാട് ഭാരവാഹികളും പറയുന്നത്.

എമർജൻസി എക്സിറ്റ് ഇല്ലാതെ ഗ്രൗണ്ട് കെട്ടിയടയ്ക്കുന്ന സ്കൂൾ അധികൃതർക്കെതിരെ കോൺഗ്രസ് ബൂത്ത്‌ പ്രസിഡന്റും ജിഎൽപിഎസ് സ്കൂൾ കോരങ്ങാട് പിടിഎ വൈസ് പ്രസിഡന്റുമായ രാജേഷ് കുമാരും ക്ലബ് ഭാരവാഹികളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/169750/cusat-doesnt-learn-from-tragedies-school-grounds-cordoned-without-emergency-exit)