---
title: "##arrest | കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ "
english_title: "#man #who #stole #gold# from #jeweler #Kozhikode #city #been #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166288/man-who-stole-gold-from-jeweler-kozhikode-city-been-arrested"
published_at: "2023-12-01T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65697ef7ddd5e_ujn.jpg"
keywords: []
---

# ##arrest | കോഴിക്കോട് നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം മോഷ്ടിച്ചയാൾ പിടിയിൽ 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [ **ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​യാ​ൾ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ചു​മ​ത്ത​റ സ്വ​ദേ​ശി മു​ള​മൂ​ട്ടി​ൽ അ​ൽ അ​മീ​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

## Article Content

**കോ​ഴി​ക്കോ​ട്: [ **ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ​നി​ന്ന് സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​യാ​ൾ പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല ചു​മ​ത്ത​റ സ്വ​ദേ​ശി മു​ള​മൂ​ട്ടി​ൽ അ​ൽ അ​മീ​നെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 20ന് ​മേ​ലേ​പാ​ള​യ​ത്ത് എം.​എ​സ് ഗോ​ൾ​ഡ് എ​ന്ന ജ്വ​ല്ല​റി​യി​ൽ ​നി​ന്നാ​ണ് ഇ​യാ​ൾ സ്വ​ർ​ണം മോ​ഷ്ടി​ച്ച​ത്.

സ്വ​ർ​ണം വാ​ങ്ങി​ക്കാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തു​ക​യും ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ​തി​രി​ച്ച് 25,400 രൂ​പ വി​ല​യു​ള്ള സ്വ​ർ​ണ​മോ​തി​രം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷണം നടക്കവെ മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ​നി​ന്നാ​ണ് ഇ​യാ​ളെ വ്യാ​ഴാ​ഴ്ച പി​ടി​കൂ​ടി​യ​ത്.

ടൗ​ൺ എ​സ്.​ഐ​മാ​രാ​യ സു​ഭാ​ഷ് ച​ന്ദ്ര​ൻ, സു​ലൈ​മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി​തി​ൻ, ര​ജീ​ഷ്, അ​ഗ്രേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166288/man-who-stole-gold-from-jeweler-kozhikode-city-been-arrested)