---
title: "#POSCO | പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെൺകു​ട്ടി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 84 വർഷം കഠിനതടവും പിഴയും"
english_title: "#years #rigorous #imprisonment #fine #accused #case #molesting #minor #girl"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166266/years-rigorous-imprisonment-fine-accused-case-molesting-minor-girl"
published_at: "2023-12-01T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65696d8215158_JKJ.jpg"
keywords: []
---

# #POSCO | പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെൺകു​ട്ടി​യെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 84 വർഷം കഠിനതടവും പിഴയും

> **Lead Summary:** **കോ​ഴി​ക്കോ​ട്‌: [ **പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്‌ 84 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

## Article Content

**കോ​ഴി​ക്കോ​ട്‌: [ **പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്‌ 84 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും.

കു​ന്ദ​മം​ഗ​ലം ചേ​രി​ഞ്ചാ​ൽ വെ​ള്ളാ​രം​കു​ന്ന്‌ വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​റി​നാ​ണ് (44) പോ​ക്‌​സോ കോ​ട​തി ജ​ഡ്‌​ജി കെ. ​പ്രി​യ ശി​ക്ഷ വി​ധി​ച്ച​ത്‌. പി​ഴ​തു​ക അ​തീ​ജി​വി​ത​ക്ക് ന​ൽ​ക​ണം.

2021 മെയ്യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ്‌ എ​ടു​ത്ത കേ​സ്. സി.​ഐ യൂ​സ​ഫ്‌ ന​ട​ത്ത​റ​മ്മ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌.​ഐ​മാ​രാ​യ വി​ഷ്‌​ണു പ്ര​സാ​ദ്‌, സു​ജി​ത്‌ കു​മാ​ർ എ​ന്നി​വ​രാ​ണ്‌ കേ​സ്‌ അ​ന്വേ​ഷി​ച്ച​ത്‌.

പ്രോ​സി​ക്യൂ​ഷ​ൻ 21 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 17 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‌ വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166266/years-rigorous-imprisonment-fine-accused-case-molesting-minor-girl)