---
title: "#accident | ചുരത്തിൽ ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം; തട്ടുകട ജീവനക്കാരന് പരിക്ക് "
english_title: "#Ambulance #crashed #shop #pass #accident #occurred; #Shop #worker #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166256/ambulance-crashed-shop-pass-accident-occurred-shop-worker-injured"
published_at: "2023-12-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656964da10038_vbv.jpg"
keywords: []
---

# #accident | ചുരത്തിൽ ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം; തട്ടുകട ജീവനക്കാരന് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [** താമരശ്ശേരി ചുരത്തിൽ ആംബുലൻസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരന് പരിക്ക്.

## Article Content

**കോഴിക്കോട്: [** താമരശ്ശേരി ചുരത്തിൽ ആംബുലൻസ് കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ തട്ടുകട ജീവനക്കാരന് പരിക്ക്.

ചുരം ഇറങ്ങിവന്ന ആംബുലൻസ് ആണ് തട്ടുകടയിലേക്ക് ഇടിച്ചു കയറിയത്. താമരശ്ശേരി ചുരം 28 മൈയിൽ രാത്രി ഒമ്പതുമണിയോടുകൂടിയാണ് അപകടമുണ്ടായത്.

തട്ടുകട ജീവനക്കാരനായ അടിവാരം സ്വദേശി ഷാജഹാനാണ് പരുക്കേറ്റത്. ഷാജഹാനെ ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നുള്ള രോഗിയെ വയനാട് ഭാഗത്ത് ഇറക്കി മടങ്ങുകയായിരുന്ന ആംബുലൻസ് ചുരമിറങ്ങവേ നിയന്ത്രണം വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166256/ambulance-crashed-shop-pass-accident-occurred-shop-worker-injured)