---
title: "#accident | കോഴിക്കോട് നന്മണ്ടയിൽ കാൽനടയാത്രക്കാരന് മിനിവാനിടിച്ച് പരിക്ക്"
english_title: "#Pedestrian #injured #after #being #hit #minivan #Nanmanda, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166254/pedestrian-injured-after-being-hit-minivan-nanmanda-kozhikode"
published_at: "2023-12-01T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656960c4c13db_kmm.jpg"
keywords: []
---

# #accident | കോഴിക്കോട് നന്മണ്ടയിൽ കാൽനടയാത്രക്കാരന് മിനിവാനിടിച്ച് പരിക്ക്

> **Lead Summary:** **കോഴിക്കോട്: [ **നന്മണ്ട 13 തളി ബസ് സ്റ്റോപ്പിനു മുന്നിൽ കാൽനടയാത്രക്കാരന് മിനിവാനിടിച്ച് പരിക്ക്‌. കുട്ടമ്പൂർ മൂത്തേടത്ത് ബാബുരാജിനാണ് പരിക്കേറ്റത്.

## Article Content

**കോഴിക്കോട്: [ **നന്മണ്ട 13 തളി ബസ് സ്റ്റോപ്പിനു മുന്നിൽ കാൽനടയാത്രക്കാരന് മിനിവാനിടിച്ച് പരിക്ക്‌. കുട്ടമ്പൂർ മൂത്തേടത്ത് ബാബുരാജിനാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.45-ഓടെയായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബാലുശ്ശേരി ഭാഗത്തേക്കു വരുകയായിരുന്ന വാൻ ഇടിക്കുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിലും ഓട്ടോറിക്ഷയിലും വാൻ ഇടിച്ചു.

പഞ്ചായത്തിന്റെ ബൈപ്പാസ് റോഡും കോഴിക്കോട്-ബാലുശ്ശേരി പാതയും സംഗമിക്കുന്ന ഇവിടെ യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈനില്ല.

അങ്ങാടിയിലെ ഗതാഗതക്കുരുക്കിൽനിന്ന്‌ മോചനം കിട്ടാനായി നരിക്കുനി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴിയാണ് ബാലുശ്ശേരി റോഡിൽ പ്രവേശിക്കുന്നത്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166254/pedestrian-injured-after-being-hit-minivan-nanmanda-kozhikode)