---
title: "##arrest | കോഴിക്കോട് താമരശ്ശേരിയിൽ മോഷ്ടിച്ച ബൈക്കുമായി യുവാവും യുവതിയും പിടിയിൽ "
english_title: "#Young #man #woman #arrested #stolen #bike #Thamarassery, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166252/young-man-woman-arrested-stolen-bike-thamarassery-kozhikode"
published_at: "2023-12-01T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65695d43c2ae2_klk.jpg"
keywords: []
---

# ##arrest | കോഴിക്കോട് താമരശ്ശേരിയിൽ മോഷ്ടിച്ച ബൈക്കുമായി യുവാവും യുവതിയും പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [ **തൃശ്ശൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവും യുവതിയും താമരശ്ശേരിയിൽ പിടിയിലായി. താമരശ്ശേരി തച്ചംപൊയിൽ വാടിക്കൽ തുവ്വക്കുന്നുമ്മൽ മുഹമ്മദ് ഫായിസ് , കണ്ണൂർ തവക്കര ബൈത്തുൽഹിറയിൽ സെറ മെഹ്ജാബിർ ഷാസി എന്നിവരാണ് പിടിയിലായത്.

## Article Content

**കോഴിക്കോട്: [ **തൃശ്ശൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവും യുവതിയും താമരശ്ശേരിയിൽ പിടിയിലായി. താമരശ്ശേരി തച്ചംപൊയിൽ വാടിക്കൽ തുവ്വക്കുന്നുമ്മൽ മുഹമ്മദ് ഫായിസ് , കണ്ണൂർ തവക്കര ബൈത്തുൽഹിറയിൽ സെറ മെഹ്ജാബിർ ഷാസി എന്നിവരാണ് പിടിയിലായത്.

മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്കിടെ മുഹമ്മദ് ഫായിസ് അക്രമാസക്തനാവുകയും പൊലീസ് സ്റ്റേഷനിലെ ജനൽച്ചില്ലുകൾ തലകൊണ്ട് അടിച്ചുതകർക്കുകയും ചെയ്തു.

ഇരുവരുടെയും പേരിൽ മോഷണക്കുറ്റത്തിന് പുറമേ പൊതുമുതൽ തകർത്തതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ബുധനാഴ്ച വൈകീട്ട് ചുങ്കം പെട്രോൾപമ്പിന് മുൻവശത്തെ ഇടറോഡിൽവെച്ചാണ് ബൈക്കിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഫായിസും സെറ മെഹ്ജാബിറും പൊലീസിന്റെ പിടിയിലാവുന്നത്.

പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ. ബി. ബാബുരാജന്റെ നേതൃത്വത്തിലുള്ള പൊലീസ്‌സംഘം, പ്രതികളുടെ പെരുമാറ്റത്തിൽ സംശയംതോന്നി ചോദ്യംചെയ്യുകയായിരുന്നു. ബൈക്കിന്റെ രേഖകൾ പരിശോധിച്ചപ്പോൾ മഞ്ചേരി മെരിയാട് സ്വദേശി എം. അസ്ഗർ അലിയുടെ പേരിലുള്ള വാഹനമാണെന്ന് മനസ്സിലായി.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നവംബർ 18-നാണ് ഈ ബൈക്ക് മോഷണംപോയത്.

ഇരുവരെയും ബൈക്കിനൊപ്പം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് രാത്രി വിരലടയാളമെടുക്കാൻ ശ്രമിക്കുമ്പോൾ സെറ ബഹളംവെക്കുകയും, ഈ സമയം ബെഞ്ചിൽ ഇരിക്കുകയായിരുന്ന മുഹമ്മദ് ഫായിസ് എഴുന്നേറ്റ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. റൂമിന് സമീപത്തെയും ബെഞ്ചിന് പിറകുവശത്തെയും ജനലുകളുടെ ചില്ല് തലകൊണ്ട് അടിച്ചുപൊട്ടിക്കുകയുമായിരുന്നു.

അക്രമത്തിൽ ഏഴായിരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പൊലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166252/young-man-woman-arrested-stolen-bike-thamarassery-kozhikode)