---
title: "#KeralaDalitFederation(D) | ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കണം കേരള ദലിത് ഫെഡറേഷന്‍(ഡി)"
english_title: "#KeralaDalitFederation(D) #pay #welfare #pension #arrears"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166174/keraladalitfederationd-pay-welfare-pension-arrears"
published_at: "2023-11-30T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568a97b2b89b_ioi.jpg"
keywords: []
---

# #KeralaDalitFederation(D) | ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കണം കേരള ദലിത് ഫെഡറേഷന്‍(ഡി)

> **Lead Summary:** **കോഴിക്കോട്: [** ക്ഷേമ പെന്‍ഷനുകള്‍ അഞ്ച് മാസത്തെ കുടിശ്ശിക സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡി) ജില്ലാ കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [** ക്ഷേമ പെന്‍ഷനുകള്‍ അഞ്ച് മാസത്തെ കുടിശ്ശിക സര്‍ക്കാര്‍ അടിയന്തിരമായി നല്‍കണമെന്ന് കേരള ദളിത് ഫെഡറേഷന്‍ (ഡി) ജില്ലാ കമ്മറ്റി സര്‍ക്കാരിനോടാവശ്യപ്പെട്ടു.

വീട്ടു നികുതിയില്‍ പട്ടികജാതിക്കാര്‍ക്കും ദുര്‍ബല വിഭാഗക്കാര്‍ക്കും ഇളവ് അനുവദിക്കണം.

യോഗം സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.വി.സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ദേവദാസ് കുതിരാടം അധ്യക്ഷത വഹിച്ചു.

എം.കെ.കണ്ണന്‍, സി.കെ.രാമന്‍കുട്ടി, എ.ടി.ദാസന്‍, പി.പി.കമല, രമേശ് ബാബു മാവൂര്‍, ശാരദ ബേപ്പൂര്‍, എന്‍.ശ്രീമതി, കല്യാണി കൊളത്തറ,

ബൈജു ബാലുശ്ശേരി, ബേബി കോവൂര്‍, എസ്.കെ.ഹരിദാസന്‍, ശ്രീധരന്‍ ബേപ്പൂര്‍, ചന്ദ്രന്‍ കടയ്ക്കനാരി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166174/keraladalitfederationd-pay-welfare-pension-arrears)