---
title: "#Kozhikode | കോഴിക്കോട് ജില്ലാതല ക്വിസ് മത്സരവും നിയമാവബോധ ക്ലാസ്സും സംഘടിപ്പിച്ചു "
english_title: "#Organized #district #level #quiz #competition #legal #awareness #class #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166152/organized-district-level-quiz-competition-legal-awareness-class-kozhikode"
published_at: "2023-11-30T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656897c3ac035_kkd.jpg"
keywords: []
---

# #Kozhikode | കോഴിക്കോട് ജില്ലാതല ക്വിസ് മത്സരവും നിയമാവബോധ ക്ലാസ്സും സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [** എക്സൈസ് വകുപ്പ് - വിമുക്തി മിഷൻ നടപ്പാക്കുന്ന മൂന്നാം ഘട്ട 'നോ ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരവും നിയമാവബോധ ക്ലാസ്സും സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: [** എക്സൈസ് വകുപ്പ് - വിമുക്തി മിഷൻ നടപ്പാക്കുന്ന മൂന്നാം ഘട്ട 'നോ ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരവും നിയമാവബോധ ക്ലാസ്സും സംഘടിപ്പിച്ചു.

വിമുക്തി മിഷനും ജെ ഡി ടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ നിർവ്വഹിച്ചു.

എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ശരത് ബാബു അധ്യക്ഷത വഹിച്ചു. ജെഡിടി ഇസ്ലാം ഓർഫനേജ് ആർഡ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറി ഡോ. വി. ഇദ്‌രീസ് മുഖ്യാതിഥിയായി.

ഗവ ലോ കോളേജ് പ്രിൻസിപ്പൽ കെ എസ് വിദ്യുത് മുഖ്യപഭാഷണം നടത്തി.

പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ജലാലുദ്ദീൻ, എൻ സുജിത് എന്നിവരുടെ നേതൃത്വത്തിൽ ഡി അഡിക്ഷൻ മേഖലയിലെ നൂതന ആശയങ്ങളുടെ അവതരണവും ക്വിസ് മത്സരവും നടന്നു.

ലഹരിയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ, ലഹരിയുടെ ദുരുപയോഗം കുട്ടികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നത് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്വിസ്സ് മത്സരവും നിയമാവബോധ ക്ലാസ്സും നടന്നത്.കോളേജ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ജില്ലാതല ക്വിസ് മത്സരത്തിൽ ഫറോക്ക് ട്രയിനിംങ് കോളേജ് വിദ്യാർത്ഥിനികളായ മുർഷിദ കെ, ആര്യ ടി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മണാശ്ശേരി എം.എ.എം ഒ കോളേജ് വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ്, മുഹമ്മദ് ഷാനിദ് എന്നിവർ രണ്ടാം സ്ഥാനവും ലിസ കോളേജ് വിദ്യാർത്ഥികളായ തീർത്ഥ, ബിബിൻ ബാബു എന്നിവർ മൂന്നാം സ്ഥാനവും നേടി.

അഡിക്ഷൻ മേഖലയിലെ നൂതന ആശയങ്ങളുടെ അവതരണത്തിന് മലബാർ മെഡിക്കൽ കോളേജ് വിദ്യാർഥി പി സി ശബരി ഒന്നാം സ്ഥാനം നേടി.

ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ അബ്ദുല്ല അസ്ലം ഷാജി രണ്ടാം സ്ഥാനവും ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ ഫാത്തിമ ഷമീമും അൻഷാ ഫെബിനും മൂന്നാം സ്ഥാനവും നേടി.

ചടങ്ങിൽ ജെഡിടി ഇസ്ലാം എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ അസ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ ഹമീദ്, റോട്ടറി ക്ലബ് പ്രസിഡന്റ് വിജീഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.

ജെഡിടി ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പി പ്രിൻസിപ്പൽ ഡോ ടി സജീവൻ സ്വാഗതവും വിമുക്തി ജില്ലാ കോർഡിനേറ്റർ ഇ പ്രിയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166152/organized-district-level-quiz-competition-legal-awareness-class-kozhikode)