---
title: "#accidentdeath | കോഴിക്കോട് ബാലുശ്ശേരിയിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "#Pedestrian #housewife #dies #after #being #hit #motorcycle #Balussery, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166067/pedestrian-housewife-dies-after-being-hit-motorcycle-balussery-kozhikode-new"
published_at: "2023-11-30T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568362f81ea2_bnbn.jpg"
keywords: []
---

# #accidentdeath | കോഴിക്കോട് ബാലുശ്ശേരിയിൽ മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: [** മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

## Article Content

**കോഴിക്കോട്: [** മോട്ടോർ സൈക്കിൾ ഇടിച്ച് കാൽനടയാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

സംസ്ഥാന പാതയിൽ ബാലുശ്ശേരി കരുമലയിലാണ് സംഭവം. ഇന്ദിര (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ക്ഷേത്ര ദർശനം കഴിഞ്ഞ് കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് പോകും വഴിയാണ് സംഭവം ഉണ്ടായത്.

കരുമല ബാങ്കിന് സമീപം എകരൂൽ ഭാഗത്ത് നിന്ന് വന്ന മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്ദിരയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166067/pedestrian-housewife-dies-after-being-hit-motorcycle-balussery-kozhikode-new)