---
title: "#MohammadAtturMissingcase | എങ്ങുമെത്താതെ അന്വേഷണം: പ്രമുഖറിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം "
english_title: "#Search #leads #nowhere: #three #months #since #prominent #realestate #businessman #MohammadAttur #missingcase"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166034/search-leads-nowhere-three-months-since-prominent-realestate-businessman-mohammadattur-missingcase"
published_at: "2023-11-30T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65681aae1e000_gbgb.jpg"
keywords: []
---

# #MohammadAtturMissingcase | എങ്ങുമെത്താതെ അന്വേഷണം: പ്രമുഖറിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം 

> **Lead Summary:** **കോഴിക്കോട്: [ **പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം. ഓഗസ്റ്റ് 22-ന് ആണ് മുഹമ്മദ് ആട്ടുരിനെ കോഴിക്കോട് വൈസിഎ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും കാണാതായത്.

## Article Content

**കോഴിക്കോട്: [ **പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് മൂന്ന് മാസം. ഓഗസ്റ്റ് 22-ന് ആണ് മുഹമ്മദ് ആട്ടുരിനെ കോഴിക്കോട് വൈസിഎ റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും കാണാതായത്.

സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ മൂന്ന് മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല.

അപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തുപോയ മുഹമ്മദ് അട്ടൂറിനെ പിന്നീട് കാണാതാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ 22ാം തിയതി ഉച്ച വരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നതായി വ്യക്തമായിരുന്നു.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ നടക്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മുഹമ്മദ് ആട്ടൂരുമായി ബന്ധമുള്ള വ്യവസായികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

അന്വേഷണസംഘം നഗരത്തിലെ മൊബൈല്‍ ടവര്‍ ഡംപ് പരിശോധിച്ചിരുന്നെങ്കിലും അതില്‍ നിന്നും വ്യക്തമായൊരു വിവരം ലഭിച്ചിട്ടില്ല. ഫോണ്‍വിളികള്‍ പരിശോധിക്കുന്നതിനായി ഡി.ജി.പി.യുടെ അനുമതി വാങ്ങിയിരുന്നു.

ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.

മുഹമ്മദിനെ കണ്ടെത്താനായി അടയാളമായി 171 സെ.മീ. ഉയരം, ഇരുനിറം, മെലിഞ്ഞശരീരം, കറുപ്പില്‍ ഇടകലര്‍ന്ന നരയുള്ള മുടി, ഉയര്‍ന്ന നെറ്റി, കണ്ണട ധരിക്കാറുണ്ട്, കാണാതാകുമ്പോള്‍ വെള്ളമുണ്ടും ഇളംനീല ഷര്‍ട്ടും ധരിച്ചിട്ടുണ്ട് തുടങ്ങിയ വിവരങ്ങളാണ് പൊലീസ് പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166034/search-leads-nowhere-three-months-since-prominent-realestate-businessman-mohammadattur-missingcase)