---
title: "#POSCO | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 കൊല്ലം തടവും പിഴയും "
english_title: "#case #molesting #minor #girl,#accused #sentenced #years #prison #fined"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166027/case-molesting-minor-girlaccused-sentenced-years-prison-fined"
published_at: "2023-11-30T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65681700a9e4a_FGF.jpg"
keywords: []
---

# #POSCO | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 കൊല്ലം തടവും പിഴയും 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന് 40 കൊ​ല്ലം ത​ട​വും 40,000 രൂ​പ​യും പി​ഴ​യും.

## Article Content

**കോ​ഴി​ക്കോ​ട്: [** പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന കേ​സി​ൽ യു​വാ​വി​ന് 40 കൊ​ല്ലം ത​ട​വും 40,000 രൂ​പ​യും പി​ഴ​യും.

കൂ​ട​ര​ഞ്ഞി മ​ഞ്ഞ​ക്ക​ട​വ് സ്വ​ദേ​ശി പ​ന​ഞ്ചോ​ട്ടി​ൽ ബി​ബി​നെ​യാ​ണ് (25) കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ. ​പ്രി​യ ശി​ക്ഷി​ച്ച​ത്.

2021ൽ ​പ്ര​തി പ്ര​ണ​യം ന​ടി​ച്ച് 13കാ​രി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. തി​രു​വ​മ്പാ​ടി പൊ​ലീ​സ് എ​ടു​ത്ത കേ​സി​ൽ ഇ​ൻ​സ്പെ​ക്ട​ർ സു​മി​ത്ത് കു​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ്രോ​സി​ക്യൂ​ഷ​ൻ 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 16 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യൂ​ട്ട​ർ കെ. ​സു​നി​ൽ​കു​മാ​ർ ഹാ​ജ​രാ​യി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166027/case-molesting-minor-girlaccused-sentenced-years-prison-fined)