---
title: "#Ad.VkSajeevan |   മുദ്രായോജന സ്വയംതൊഴിൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു: അഡ്വ.വി.കെ.സജീവൻ"
english_title: "#Mudrayojana #created #revolution #field #self-employment #Ad.vVkSajeevan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/165534/mudrayojana-created-revolution-field-self-employment-advvksajeevan"
published_at: "2023-11-27T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564bf7192f07_shala.jpg"
keywords: []
---

# #Ad.VkSajeevan |   മുദ്രായോജന സ്വയംതൊഴിൽ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു: അഡ്വ.വി.കെ.സജീവൻ

> **Lead Summary:** **കോഴിക്കോട്: [**[ ]യുവാക്കൾക്ക് പ്രതീക്ഷയേകുന്ന പ്രധാനമന്ത്രി മുദ്രായോജന സ്വയം തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.യുവമോർച്ച കോഴിക്കോട് ജില്ലാ ശില്പശാല തളി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്: [**[ ]യുവാക്കൾക്ക് പ്രതീക്ഷയേകുന്ന പ്രധാനമന്ത്രി മുദ്രായോജന സ്വയം തൊഴിൽ മേഖലയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാപ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.യുവമോർച്ച കോഴിക്കോട് ജില്ലാ ശില്പശാല തളി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി ഗ്യാരൻ്റി നല്കി ഈടില്ലാത്ത ലോൺ നല്കി സ്വയം തൊഴിൽ പ്രോത്സാഹിപ്പിച്ചതിലൂടെയാണ് വലിയ കുതിച്ചുചാട്ടം ഈ മേഖലയിലുണ്ടായത്.തൊഴിൽ ഉല്പാദനമാണ് സർക്കാരിൻ്റെ പ്രധാനലക്ഷ്യം.83000 സ്റ്റാർട്ടപ്പ് കമ്പനികളുമായി സ്റ്റാർട്ടപ്പ് മേഖലയിൽ രാജ്യം ഒന്നാം സ്ഥാനത്താണ്.

പ്രധാന മന്ത്രി റോസ്ഗാർ യോജന വഴി പത്ത് ലക്ഷം ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതി പ്രകാരം ലക്ഷക്കണക്കിന് നിയമനങ്ങളും പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു.യുവാക്കളുടെ ബുദ്ധിയും,കഴിവും,ഊർജ്ജവും പ്രയോജനപ്പെടുത്താൻ പറ്റിയ സാഹചര്യം മോദി സർക്കാർ ഒരുക്കിയിരിക്കൂകയാണെന്നും സജീവൻ പറഞ്ഞു.യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ്പ്രസിഡൻ്റ് ഷൈൻ നെടിയിരിപ്പിൽ,സംസ്ഥാന സമിതിയംഗം വിനീഷ് നെല്ലിക്കോട്,സിനൂപ് രാജ്, എന്നിവർ ക്ലാസെടുത്തു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് സമാപന പ്രസംഗം നടത്തി.ജില്ലാ വൈസ്പ്രസിഡൻ്റ് അതുൽ പെരുവട്ടൂർ,ജില്ലാസെക്രട്ടറി വിഷ്ണു പയ്യാനക്കൽ, അഖിൽ നാളോം കണ്ടി, ലിബിൻ കുറ്റ്യാടി, വിഷ്ണു അരീ കണ്ടി, വിസ്മയ പിലാശ്ശേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/165534/mudrayojana-created-revolution-field-self-employment-advvksajeevan)