---
title: "#NavakeralaSadas | ജില്ലയിലെ മൂന്ന് ദിവസത്തെ നവകേരള സദസ്സിന് സമാപനം; ലഭിച്ചത് 45,897 നിവേദനങ്ങള്‍"
english_title: "#Concludes #three-#day #NavakeralaSadas #meeting #district; #submissions #were #received"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/165385/concludes-three-day-navakeralasadas-meeting-district-submissions-were-received"
published_at: "2023-11-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65642dbc63941_ghn.jpg"
keywords: []
---

# #NavakeralaSadas | ജില്ലയിലെ മൂന്ന് ദിവസത്തെ നവകേരള സദസ്സിന് സമാപനം; ലഭിച്ചത് 45,897 നിവേദനങ്ങള്‍

> **Lead Summary:** **കോഴിക്കോട്: [ **സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയില്‍ പരിസമാപ്തിയായി.

## Article Content

**കോഴിക്കോട്: [ **സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും വികസന സാധ്യതകളും പൊതുജനങ്ങളിലെത്തിച്ചും മണ്ഡലങ്ങളിലെ ജനത്തിന്റെ പ്രശ്നങ്ങളും പരാതികളും കണ്ടും കേട്ടും ജനങ്ങളുമായി സംവദിച്ചും നവകേരള സദസ്സിന് ജില്ലയില്‍ പരിസമാപ്തിയായി.

മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്.

ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.

പേരാമ്പ്ര- 4316, നാദാപുരം- 3985, കുറ്റ്യാടി- 3963, വടകര- 2588, ബാലുശ്ശേരി- 5461, കൊയിലാണ്ടി- 3588, എലത്തൂര്‍- 3224, കോഴിക്കോട് നോര്‍ത്ത്- 2258, കോഴിക്കോട് സൗത്ത്- 1517, തിരുവമ്പാടി- 3827, കൊടുവള്ളി- 3600, കുന്ദമംഗലം- 4171, ബേപ്പൂര്‍- 3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

എല്ലായിടത്തും ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.

ജില്ലയില്‍ നാദാപുരം മണ്ഡലത്തില്‍ നിന്നുമാണ് നവകേരള സദസ്സ് ആരംഭിച്ചത്. ഓരോ മണ്ഡലങ്ങളിലും വന്‍ജനാവലിയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കാനായി എത്തിയിരുന്നത്.

ജില്ലയിലെ പ്രഭാത യോഗങ്ങളില്‍ മന്ത്രിസഭായൊട്ടാകെ ക്ഷണിക്കപ്പെട്ട അതിഥികളുമായും സംവദിച്ചാണ് ഓരോ ദിവസവും നവകേരള സദസ്സ് തുടങ്ങിയിരുന്നത്.

മൂന്നു ദിവസം നീണ്ട ജില്ലയിലെ പര്യടനങ്ങള്‍ക്കു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് തൊട്ടടുത്ത ജില്ലയിലേക്ക് നീങ്ങി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/165385/concludes-three-day-navakeralasadas-meeting-district-submissions-were-received)