---
title: "#UDF | ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിചാരണ സദസ്സ് സംഘടിപ്പിക്കും"
english_title: "#UDF #organize #hearings #thirteen #constituencies #district"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/165043/udf-organize-hearings-thirteen-constituencies-district"
published_at: "2023-11-25T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561aea839683_lmk.jpg"
keywords: []
---

# #UDF | ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് വിചാരണ സദസ്സ് സംഘടിപ്പിക്കും

> **Lead Summary:** **കോഴിക്കോട്: [** ജനവിരുദ്ധതയും, കെടുകാര്യസ്ഥതയും ജനങ്ങളില്‍ നിന്നും മറച്ച് പിടിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും നടത്തുന്ന നവകേരളീയം പരിപാടിയുടെ കാപട്യം തുറന്ന് കാണിക്കാന്‍ ഡിസംബര്‍ 2നും 31നും ഇടയിലായി വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്: [** ജനവിരുദ്ധതയും, കെടുകാര്യസ്ഥതയും ജനങ്ങളില്‍ നിന്നും മറച്ച് പിടിക്കാന്‍ ഗവണ്‍മെന്റ് സംവിധാനം ഉപയോഗിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും നടത്തുന്ന നവകേരളീയം പരിപാടിയുടെ കാപട്യം തുറന്ന് കാണിക്കാന്‍ ഡിസംബര്‍ 2നും 31നും ഇടയിലായി വിചാരണ സദസ്സ് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും വിചാരണ സദസ്സ് സംഘടിപ്പിക്കും.

വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 2ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഫറോക്ക് പൂതേരി ഗ്രൗണ്ടില്‍ നടക്കും.

കുറ്റ്യാടി 22 കൊയിലാണ്ടി 22 പേരാമ്പ്ര 23 തിരുവമ്പാടി 20 കുന്നമംഗലം 15 ബാലുശശേരി 22 എലത്തൂര്‍ 15 നാദാപുരം 30 കൊടുവള്ളി 16 വടകര 23, കോഴിക്കോട് നോര്‍ത്ത് 28, സൗത്ത് 20 എന്നിങ്ങനെയാണ് വിചാരണ സദസുകള്‍ നടക്കുക.

നവകേരള സദസിന്റെ മറവില്‍ ഗുണ്ടാവിളയാട്ടമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നവര്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/165043/udf-organize-hearings-thirteen-constituencies-district)