---
title: " #Clash | കോഴിക്കോട് ലോ കോളജിലെ എസ്‌എഫ്‌ഐ-കെ.എസ്.യു സംഘര്‍ഷം ; 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് "
english_title: "#SFI -#KSU #conflict #Kozhikode #LawCollege; #Police #registered #case #against #people"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164973/sfi-ksu-conflict-kozhikode-lawcollege-police-registered-case-against-people"
published_at: "2023-11-25T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561841869713_HGH.jpg"
keywords: []
---

#  #Clash | കോഴിക്കോട് ലോ കോളജിലെ എസ്‌എഫ്‌ഐ-കെ.എസ്.യു സംഘര്‍ഷം ; 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് ലോ കോളജിലെ എസ്‌എഫ്‌ഐ-കെ.എസ്.യു സഘര്‍ഷത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് ലോ കോളജിലെ എസ്‌എഫ്‌ഐ-കെ.എസ്.യു സഘര്‍ഷത്തില്‍ 15 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇന്നലെയാണ് എസ്‌എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധം നടത്തിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് കോളജില്‍ എസ്‌എഫ്‌ഐ-കെ എസ് യു സംഘര്‍ഷമുണ്ടായത്.

കെ.എസ്.യു ജനറല്‍ ക്യാപ്റ്റനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചതായാണ് കെ.എസ്.യു പരാതിപ്പെടുന്നത്. ഇത് ചോദ്യം ചെയ്യാന്‍ പോയ പ്രവര്‍ത്തകരെയും മര്‍ദിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.

മുന്‍ കോളജ് യൂണിയന്‍ ചെയര്‍മാനും എ‌സ്എഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റുമായിട്ടുള്ള മുഹമ്മദ് ഷഫീക്കിന് ഗുരുതര പരിക്കുണ്ടെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ 9 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164973/sfi-ksu-conflict-kozhikode-lawcollege-police-registered-case-against-people)