---
title: "#KKHarshina | നവകേരളസദസ്സിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരമെന്ന് ഹർഷിന "
english_title: "#Harshina #says #strike #compensation #not #announced #NavaKerala #assembly"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164970/harshina-says-strike-compensation-not-announced-navakerala-assembly"
published_at: "2023-11-25T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561803d8e72f_rtyu.jpg"
keywords: []
---

# #KKHarshina | നവകേരളസദസ്സിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരമെന്ന് ഹർഷിന 

> **Lead Summary:** **കോഴിക്കോട്: [ **ശനിയാഴ്ച നടക്കുന്ന നവകേരളസദസ്സിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി കെ.കെ. ഹർഷിന.

## Article Content

**കോഴിക്കോട്: [ **ശനിയാഴ്ച നടക്കുന്ന നവകേരളസദസ്സിൽ നഷ്ടപരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങി കെ.കെ. ഹർഷിന.

പ്രസവശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, കുറ്റക്കാരെ കണ്ടെത്തി പോലീസ് റിപ്പോർട്ട് നൽകിയിട്ടും സർക്കാർ നടപടിയെടുക്കുകയോ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

ബീച്ചിൽ നടക്കുന്ന നവകേരളസദസ്സിൽ നഷ്ടപരിഹാരത്തുകയായി 50 ലക്ഷം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

അതുണ്ടായില്ലെങ്കിൽ നവകേരളസദസ്സിന്റെ സമാപനം നടക്കുന്ന 23-ന് സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധസദസ്സ് സംഘടിപ്പിക്കുമെന്ന് ഹർഷിന പത്രസമ്മേളനത്തിൽ അറിയിച്ചു.

പൊലീസിന്റെ അനുകൂല അന്വേഷണ റിപ്പോർട്ട് വന്നതിനെത്തുടർന്നാണ്‌ 104 ദിവസത്തെ സമരം അവസാനിപ്പിച്ചത്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽനിന്ന് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് ഒരുമാസം കഴിഞ്ഞു.

റിപ്പോർട്ട് ലഭിച്ചാൽ ഉടൻതന്നെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. നവകേരളസദസ്സിലെ കൗണ്ടറിൽ പോയി പരാതി നൽകേണ്ട ആവശ്യമില്ലെന്നും അത്രയധികം പരാതികൾ ഇതിനകംതന്നെ നൽകിക്കഴിഞ്ഞെന്നും ഹർഷിന സമരസഹായസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.

കൺവീനർ മുസ്തഫ പാലാഴി, എം.ടി. സേതുമാധവൻ, ഷൗക്കത്ത് മൂഴിക്കൽ, ഹർഷിനയുടെ ഭർത്താവ് എം.കെ. അഷറഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164970/harshina-says-strike-compensation-not-announced-navakerala-assembly)