---
title: "#MDMA | വാടക വീട്ടിൽ ലഹരിമരുന്ന് വിൽപന; 23.07 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ "
english_title: "#Sale #drugs #rented #house; #Youth #arrested #grams #MDMA"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164963/sale-drugs-rented-house-youth-arrested-grams-mdma"
published_at: "2023-11-25T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65619f95650a4_zz.jpg"
keywords: []
---

# #MDMA | വാടക വീട്ടിൽ ലഹരിമരുന്ന് വിൽപന; 23.07 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [ **കോട്ടൂളി പനാത്തുതാഴത്ത് വാടക വീട്ടിൽ ലഹരി മരുന്നു വിൽപന നടത്തിയ യുവാവിനെ നാർകോട്ടിക് സിറ്റി ഷാഡോ പൊലീസും മെഡിക്കൽ കോളജ് പൊലീസും ചേർന്നു പിടികൂടി.

## Article Content

**കോഴിക്കോട്: [ **കോട്ടൂളി പനാത്തുതാഴത്ത് വാടക വീട്ടിൽ ലഹരി മരുന്നു വിൽപന നടത്തിയ യുവാവിനെ നാർകോട്ടിക് സിറ്റി ഷാഡോ പൊലീസും മെഡിക്കൽ കോളജ് പൊലീസും ചേർന്നു പിടികൂടി.

മാങ്കാവ് വാളക്കടത്താഴം വണ്ടിക്കകം ജാബിൽ അലിയെ (22) ആണ് പിടികൂടിയത്.

ഇയാളിൽ നിന്നു 23.07 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. വിപണിയിൽ ഒരു ലക്ഷം രൂപ വില വരുമെന്നു പൊലീസ് പറഞ്ഞു.

സിറ്റി ഡാൻസാഫ് എസ്ഐ മനോജ് ഇടയിടത്തിന്റെ നേതൃത്വത്തിൽ സിപിഒമാരായ ഷിനോജ്, സരുൺകുമാർ, ശ്രീശാന്ത്, തൗഫീഖ്, ലതീഷ്, മഷ്ഹുർ

എന്നിവരും മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്ഐ നിതിൻ, റസാഖ്‌ തുടങ്ങിയവരും ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164963/sale-drugs-rented-house-youth-arrested-grams-mdma)