---
title: "#CyberCarnival | കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ രണ്ട്  ദിവസങ്ങളിലായി നടന്ന സൈബര്‍ കാര്‍ണിവലിന് സമാപനം "
english_title: "#Held #over #two #days #Kozhikode #Government #Cyberpark; #CyberCarnival #over"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164751/held-over-two-days-kozhikode-government-cyberpark-cybercarnival-over"
published_at: "2023-11-24T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656054a895b49_ff.jpg"
keywords: []
---

# #CyberCarnival | കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ രണ്ട്  ദിവസങ്ങളിലായി നടന്ന സൈബര്‍ കാര്‍ണിവലിന് സമാപനം 

> **Lead Summary:** **കോഴിക്കോട്: [** മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന സൈബര്‍ കാര്‍ണിവലിനു സമാപനം.

## Article Content

**കോഴിക്കോട്: [** മലബാറിന്റെ ഐ.ടി തലസ്ഥാനമായ കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടന്നുവന്ന സൈബര്‍ കാര്‍ണിവലിനു സമാപനം.

സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെയും യു.എല്‍ സൈബര്‍പാര്‍ക്കിലെയും ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച സൈബര്‍ കാര്‍ണിവലില്‍ ഫ്ളീ മാര്‍ക്കറ്റ്, ഫുഡ് ഫെസ്റ്റിവല്‍, കലാപരിപാടികള്‍, ഡി.ജെ തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു.

സര്‍ക്കാര്‍ സൈബര്‍പാര്‍ക്കിലെ സഹ്യ ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന സൈബര്‍ കാര്‍ണിവല്‍ സര്‍ക്കാര്‍ സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം ചെയ്തു.

സൈബര്‍പാര്‍ക്ക് എച്ച് ആര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫിസര്‍ അനുശ്രീ എം, എം ടു എച്ച് ഡയറക്ടര്‍ ഹാരിസ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനെ പ്രതിനിധീകരിച്ചു ഗീത മരത്തക്കോട്ട് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

സൈബര്‍പാര്‍ക്ക് ജീവനക്കാരുടെ മ്യൂസിക്ക് ക്ലബ്ബായ സഹ്യ മ്യൂസിക് ക്ലബിന്റെ ബാന്‍ഡ് പെര്‍ഫോമന്‍സും ജീവനക്കാരുടെ ഡാന്‍സ് പെര്‍ഫോമന്‍സും ഡി.ജെ ക്രോസിന്റെ ഡി.ജെയും സൈബര്‍കാര്‍ണിവലിന്റെ ഭാഗമായി നടന്നു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിന്‍ ഉള്‍പ്പടെയുള്ളവരുടെ അടക്കം ഒട്ടേറെ സ്റ്റാളുകള്‍ ഫ്ളീ മാര്‍ക്കറ്റില്‍ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164751/held-over-two-days-kozhikode-government-cyberpark-cybercarnival-over)