---
title: "#Zainabamurder | സൈനബ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ"
english_title: "#One #more #person #arrested #Zainaba #murder #case"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164725/one-more-person-arrested-zainaba-murder-case"
published_at: "2023-11-24T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656046b3bf8b8_qqq.jpg"
keywords: []
---

# #Zainabamurder | സൈനബ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: [** നാടുകാണിച്ചുരത്തിൽ സ്ത്രീയെ കൊന്നുതള്ളിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണം, പ്രതികളുടെ കൈയിൽനിന്ന് തട്ടിയെടുത്ത സംഘത്തിൽപ്പെട്ട ഒരാൾ അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [** നാടുകാണിച്ചുരത്തിൽ സ്ത്രീയെ കൊന്നുതള്ളിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണം, പ്രതികളുടെ കൈയിൽനിന്ന് തട്ടിയെടുത്ത സംഘത്തിൽപ്പെട്ട ഒരാൾ അറസ്റ്റിൽ.

ഗൂഢല്ലൂർ സ്വദേശി ശരത്തി (28) നെയാണ് കസബ ഇൻസ്പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി കസബ പോലീസ് വെള്ളിയാഴ്ച ഗൂഡല്ലൂരിലേക്കു പോകും.

കഴിഞ്ഞ ഏഴിന് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കാറിൽ കൂട്ടിക്കൊണ്ടുപോയ സൈനബയെ മുക്കത്തിന് സമീപമെത്തിയപ്പോൾ ധരിച്ചിരുന്ന ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഒന്നാംപ്രതി സമദിനെയും രണ്ടാംപ്രതി സുലൈമാനെയും പോലീസ് പെട്ടെന്ന് പിടികൂടിയിരുന്നു.

ഇവരെ ഇപ്പോൾ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം അറസ്റ്റിലായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164725/one-more-person-arrested-zainaba-murder-case)