---
title: "#attack | എക്സൈസ് അസിസ്റ്റൻറ് കമ്മിഷണറെ മദ്യപസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ് "
english_title: "#Assistant #Commissioner #Excise #attacked #injured #drunkards; #Police #registered #case"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164704/assistant-commissioner-excise-attacked-injured-drunkards-police-registered-case"
published_at: "2023-11-24T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65603438ae5a0_ah.jpg"
keywords: []
---

# #attack | എക്സൈസ് അസിസ്റ്റൻറ് കമ്മിഷണറെ മദ്യപസംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ് 

> **Lead Summary:** **കോഴിക്കോട് : [** ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

## Article Content

**കോഴിക്കോട് : [** ബാലുശേരിയില്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണർക്ക് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്.

പത്ത് പേരടങ്ങുന്ന സംഘം മാരകായുധങ്ങളുമായി ആക്രമിച്ചെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ പൊലീസിന് മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലുശേരി പൊലീസാണ് കേസെടുത്തത്.

മാരകായുധങ്ങളുമായി ആക്രമിച്ചെന്ന വകുപ്പിലാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ടി.എം. ശ്രീനിവാസനാണ് കുടുംബത്തോടൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മർദ്ദനമേറ്റത്.

എക്സൈസിന്‍റെ കോഴിക്കോട് വിമുക്തി വിഭാഗം അസിസ്റ്റന്‍റ് കമ്മീഷണറാണ് ശ്രീനിവാസൻ.

മുഖത്ത് സാരമായി പരിക്കേറ്റ ശ്രീനിവാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് തലക്കും മുഖത്തും സാരമായ പരിക്കാണ് ഏറ്റിട്ടുള്ളത്.

വൈകിട്ട് ഏഴ് മണിയോടെയാണ് എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനു നേരെ ലഹരി മാഫിയ ക്രൂരമായ ആക്രമണം നടത്തിയത്. കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴായിരുന്നു ലഹരി മാഫിയയുടെ ആക്രമണം.

അസിസ്റ്റന്‍റ് കമ്മീഷണറെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബാലുശേരി താലൂക്ക് ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സിടി സ്കാന്‍ എടുക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആക്രമിച്ച സംഘത്തിലെ രണ്ട് പേരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.

ഇവര്‍ ബാലുശേരി സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164704/assistant-commissioner-excise-attacked-injured-drunkards-police-registered-case)