---
title: "#Clash | കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം "
english_title: "#Clash #between #students #Kozhikode #Government #LawCollege"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164686/clash-between-students-kozhikode-government-lawcollege"
published_at: "2023-11-24T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65602c6d96dfd_ui.jpg"
keywords: []
---

# #Clash | കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം 

> **Lead Summary:** **കോഴിക്കോട്: [ **ഗവ. ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവർത്തകർ തമ്മിൽ വ്യാഴാഴ്ച രാത്രിയോടെ സംഘർഷം.

## Article Content

**കോഴിക്കോട്: [ **ഗവ. ലോ കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്.യു. പ്രവർത്തകർ തമ്മിൽ വ്യാഴാഴ്ച രാത്രിയോടെ സംഘർഷം.

സംഘർഷത്തിൽ കോളേജ് ജനറൽ ക്യാപ്റ്റൻ അമൽ ജ്യോതി സെബാനടക്കം ഏഴ് കെ.എസ്.യു. പ്രവർത്തകർക്കും രണ്ട് എസ്.എഫ്.ഐ. പ്രവർത്തകർക്കും പരിക്കേറ്റു.

പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ്‌ ചെയ്യുന്നുണ്ട്. കെ.എസ്‌.യു.വിന്റെ പരിക്കേറ്റ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ മുഹ്സിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു.

സംഭവത്തിൽ കേസെടുക്കാൻ ചേവായൂർ പൊലീസ് തയ്യാറാവുന്നില്ലെന്നാരോപിച്ച് എൻ.എസ്.യു. ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി, കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് തുടങ്ങിയവർ ചേവായൂർ പൊലീസ്‌ സ്റ്റേഷൻ ഉപരോധിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164686/clash-between-students-kozhikode-government-lawcollege)