---
title: "#MDMA | കോഴിക്കോട് 32 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ "
english_title: "#Youth #arrested #32grams #MDMA #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164682/youth-arrested-32grams-mdma-kozhikode"
published_at: "2023-11-24T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656040ed6d4a6_ioio.jpg"
keywords: []
---

# #MDMA | കോഴിക്കോട് 32 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [** ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.

## Article Content

**കോഴിക്കോട്: [** ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി.

കൊടുവള്ളി സ്വദേശി എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ കെ.പി. ഫായിസ് മുഹമ്മദ് (26) ചേളന്നൂർ സ്വദേശി കണ്ണങ്കര പള്ളിയറ പൊയിൽ ജാഫർ സാദ്ദിഖ് (27) എന്നിവരെയാണ് ഡാൻസാഫും നടക്കാവ് പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.

പിടിയിലായ സമയത്ത് പ്രതികളിൽ നിന്ന് 32 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പിടിയിലായ ഫായിസ് മുഹമ്മദിന് കാപ്പ കേസ് ചുമത്തിയിട്ടുണ്ട്.

ബാലുശ്ശേരി സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസും കൊടുവള്ളി, താമരശ്ശേരി സ്റ്റേഷനുകളിൽ അടിപിടിക്കേസും നിലവിലുണ്ട്.

ജാഫർ സാദ്ദിഖ് ബാലുശ്ശേരി സ്റ്റേഷനിൽ മയക്കു മരുന്ന് കേസിലും പ്രതിയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164682/youth-arrested-32grams-mdma-kozhikode)