---
title: "#Maoistthreat | നവകേരള സദസിനെതിരെ മാവോവാദികളുടെ ഭീഷണിക്കത്ത് "
english_title: "#Maoistthreat #letter #against #NavaKeralaSadas"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164677/maoistthreat-letter-against-navakeralasadas"
published_at: "2023-11-24T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656027c1afd7c_rew.jpg"
keywords: []
---

# #Maoistthreat | നവകേരള സദസിനെതിരെ മാവോവാദികളുടെ ഭീഷണിക്കത്ത് 

> **Lead Summary:** **കോഴിക്കോട്: [ **നവകേരള സദസിനെതിരെ ഭീഷണിക്കത്തുമായി മാവോവാദികൾ. മാവോവാദി വയനാട് ദളത്തിന്‍റെ പേരിലാണ് ജില്ല കലക്ടർക്ക് കത്ത് കിട്ടിയത്.

## Article Content

**കോഴിക്കോട്: [ **നവകേരള സദസിനെതിരെ ഭീഷണിക്കത്തുമായി മാവോവാദികൾ. മാവോവാദി വയനാട് ദളത്തിന്‍റെ പേരിലാണ് ജില്ല കലക്ടർക്ക് കത്ത് കിട്ടിയത്.

നക്സലുകളെ കൊന്നൊടുക്കുന്ന പിണറായി സർക്കാറിനെ പാഠം പഠിപ്പിക്കുമെന്നാണ് ഭീഷണി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിക്കത്തിനെ തുടർന്ന് കോഴിക്കോട്ടെ നവകേരള സദസിനുള്ള സുരക്ഷ പൊലീസ് ശക്തമാക്കി.

വയനാട്ടിലെ നവകേരള സദസ് തടയുമെന്ന് മാവോവാദികൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

സി.പി.ഐ (എം.എൽ)ന്‍റെ പേരിൽ രണ്ട് ഭീഷണിക്കത്തുകളാണ് വയനാട് കലക്ടറേറ്റിൽ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164677/maoistthreat-letter-against-navakeralasadas)