---
title: "#brutallybeaten | കോഴിക്കോട് താമരശ്ശേരിയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിന് ക്രൂരമർദനം "
english_title: "#youth #brutallybeaten #Kozhikode's #Thamarassery #over#financial #transaction"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164472/youth-brutallybeaten-kozhikodes-thamarassery-overfinancial-transaction"
published_at: "2023-11-23T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ef4ced36ce_rtrr.jpg"
keywords: []
---

# #brutallybeaten | കോഴിക്കോട് താമരശ്ശേരിയിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിന് ക്രൂരമർദനം 

> **Lead Summary:** **കോഴിക്കോട്: [** സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2 പേർ യുവാവിനെ വിളിച്ചു കൊണ്ടുപോയി മർദിച്ച് അവശനാക്കി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കി വിട്ടതായി പരാതി.

## Article Content

**കോഴിക്കോട്: [** സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2 പേർ യുവാവിനെ വിളിച്ചു കൊണ്ടുപോയി മർദിച്ച് അവശനാക്കി കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇറക്കി വിട്ടതായി പരാതി.

മർദനത്തിൽ ഗുരുതര പരുക്കേറ്റ പരപ്പൻപൊയിൽ പറയരുതൊടുകയിൽ മുഹമ്മദ് അൻസാറിനെ (38) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

അൻസാറിന്റെ കൈകൾക്കു പൊട്ടലുണ്ട്. കാലുകളിലും സാരമായ പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം.

പണമിടപാട് സംബന്ധിച്ച് സംസാരിക്കാനെന്നു പറഞ്ഞ് താമരശ്ശേരിയിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ നിന്ന് ഒരു സുഹൃത്ത് ജീപ്പിൽ കയറ്റി ചുങ്കത്ത് സ്വകാര്യ എസ്റ്റേറ്റിൽ എത്തിച്ചു.

അവിടെ കാത്തിരുന്ന സുഹൃത്തും ഒപ്പം ചേർന്ന് ഇരുമ്പുവടി കൊണ്ട് ക്രൂരമായി മർദിച്ചെന്നാണ് മുഹമ്മദ് അൻസാർ താമരശ്ശേരി പൊലീസിൽ നൽകിയ മൊഴി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊടുവള്ളിയിലെ ആശുപത്രി പരിസരത്ത് അൻസാറിനെ അവശ നിലയിൽ കണ്ട് പരിചയക്കാരൻ വിവരം അറിയിച്ചതിനെത്തുടർന്ന് വന്ന ബന്ധുക്കളാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

പ്രതികളുമായി ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടിൽ 90,000 രൂപ കൊടുത്തതാണന്നും ഇനി 10,000 രൂപ നൽകാനുണ്ടെന്നും അൻസാർ പറഞ്ഞു. താമരശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164472/youth-brutallybeaten-kozhikodes-thamarassery-overfinancial-transaction)