---
title: "#KSRTC | കോഴിക്കോട് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക് "
english_title: "#passenger #who #jumped #out #bus #running  #Kozhikode #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164281/passenger-who-jumped-out-bus-running-kozhikode-injured"
published_at: "2023-11-22T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655de0e715477_ET.jpg"
keywords: []
---

# #KSRTC | കോഴിക്കോട് ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരുക്ക് 

> **Lead Summary:** **കോഴിക്കോട്: [ **ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

## Article Content

**കോഴിക്കോട്: [ **ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽനിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്ന് ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ​ഗരുഡ ബസിലെ 33-ാം നമ്പർ സീറ്റിലാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.

ബസിന്റെ ​ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.

വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ ഇയാൾ റോഡിലൂടെ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164281/passenger-who-jumped-out-bus-running-kozhikode-injured)