---
title: "#Police | കോഴിക്കോട് സിപിഎം പാർട്ടി ഓഫിസ് യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍; അന്വേഷണം ആരംഭിച്ച് സ്പെഷല്‍ ബ്രാഞ്ച് "
english_title: "#Police #officers #attended #CPMparty #office #meeting #Kozhikode; #Investigation #started #SpecialBranch"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164271/police-officers-attended-cpmparty-office-meeting-kozhikode-investigation-specialbranch"
published_at: "2023-11-22T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dd8d645c48_tttt.jpg"
keywords: []
---

# #Police | കോഴിക്കോട് സിപിഎം പാർട്ടി ഓഫിസ് യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍; അന്വേഷണം ആരംഭിച്ച് സ്പെഷല്‍ ബ്രാഞ്ച് 

> **Lead Summary:** **കോഴിക്കോട്: [** സിപിഎം പാര്‍ട്ടി ഓഫിസിലെ യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍.

## Article Content

**കോഴിക്കോട്: [** സിപിഎം പാര്‍ട്ടി ഓഫിസിലെ യോഗത്തില്‍ പങ്കെടുത്ത് പൊലീസുകാര്‍.

കോഴിക്കോട് ട്രാഫിക് എസ്.ഐയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍റെ കോഴിക്കോട് ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സുനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസറായ സുരേഷ് ബാബു എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

മുക്കം ചേന്ദമംഗലൂര്‍ ബ്രാഞ്ച് ഓഫിസിലായിരുന്നു യോഗം. യോഗത്തില്‍ പങ്കെടുത്തതിന്‍റെ വിഡിയോ സുരേഷ് ബാബു വാട്സാപ് സ്റ്റാറ്റസാക്കിയതോടെയാണ് വിവരം പുറത്തറഞ്ഞത്.

സംഭവത്തില്‍ സിറ്റി പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പാര്‍ട്ടി യോഗത്തിലല്ല സഹൃദയ എന്ന സ്വാശ്രയ സംഘത്തിന്‍റെ യോഗത്തിലാണ് പങ്കെടുത്തതെന്നാണ് പൊലീസുകാരുടെ വിശദീകരണം.

പാർട്ടി പരിപാടികളിലും അനുബന്ധ പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ പൊലീസുകാർക്ക് കർശന വിലക്ക് നിലനിൽക്കെയാണ് ഇരുവരും പാർട്ടി ഓഫിസിലെ പരിപാടിയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164271/police-officers-attended-cpmparty-office-meeting-kozhikode-investigation-specialbranch)