---
title: "#YouthCongress | യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും"
english_title: "#Incident #beating #YouthCongress #workers; #Demonstration #protest #meeting #led #Kozhikode #District #YouthCongress #Committee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164230/incident-beating-youthcongress-workers-demonstration-protest-meeting-led-kozhikode-district-youthcongress-committee"
published_at: "2023-11-22T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655db83578c77_eeeeey.jpg"
keywords: []
---

# #YouthCongress | യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധയോഗവും

> **Lead Summary:** **കോഴിക്കോട്: [ **കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും കിഡ്സ്ൺ കോർണറിൽ പ്രതിഷേധയോഗവും നടത്തി.

## Article Content

**കോഴിക്കോട്: [ **കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും കിഡ്സ്ൺ കോർണറിൽ പ്രതിഷേധയോഗവും നടത്തി.

പ്രതിഷേധയോഗം എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെഎം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എസ് സുനന്ദ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി എം നിമേഷ്, എം പി ബബിൻ രാജ്, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് വി ടി സൂരജ്, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ,

യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജഷീം അലി, ജ്യോതി ഗംഗാധരൻ, ആഷിക് പി എം, ടി കെ സിറാജുദ്ദീൻ സംസാരിച്ചു. പി പി റമീസ് സ്വാഗതവും അഖിൽ ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164230/incident-beating-youthcongress-workers-demonstration-protest-meeting-led-kozhikode-district-youthcongress-committee)