---
title: "#injured | കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിക്ക് ഗുരുതരപരിക്ക് "
english_title: "#worker #seriously #injured #hand #stuck #while #cleaning #concrete #mixing #machine"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164215/worker-seriously-injured-hand-stuck-while-cleaning-concrete-mixing-machine"
published_at: "2023-11-22T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dac82c99ba_kjk.jpg"
keywords: []
---

# #injured | കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിൽ കൈ കുടുങ്ങി തൊഴിലാളിക്ക് ഗുരുതരപരിക്ക് 

> **Lead Summary:** **കോഴിക്കോട്: [** കോൺക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി അ​ന്ത​ർ സം​സ്ഥാ​ന തൊഴിലാളിക്ക് ഗുരുതരപരിക്ക്.

## Article Content

**കോഴിക്കോട്: [** കോൺക്രീറ്റ് മിക്സിങ് യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി അ​ന്ത​ർ സം​സ്ഥാ​ന തൊഴിലാളിക്ക് ഗുരുതരപരിക്ക്.

ഫാറൂഖ്‌ കോളേജിന് സമീപത്തെ യുവത ലൈബ്രറി ആൻഡ് റീഡിങ്ങ് റൂമിനുമുന്നിൽ ചൊവ്വാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടം ഉണ്ടായത്.

മിക്സിങ് യന്ത്രത്തിന്റെ പൽച്ചക്രത്തിൽ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു.

കൈ​മു​ട്ടി​ന് കീ​ഴ്പോ​ട്ട് വി​ര​ലു​ൾ​പ്പെ​ടു​ന്ന ഭാ​ഗ​മെ​ല്ലാം ച​ത​ഞ്ഞ​ര​ഞ്ഞ നി​ല​യി​ലാ​ണ്.

മീഞ്ചന്ത ഫയർസ്റ്റേഷനിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി. സുനിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ല്യൂ. സനലിന്റെയും നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം കൈ പുറത്തെടുത്തു. കുറെഭാഗത്തെ മാംസം അരഞ്ഞു പോയിട്ടുണ്ട്.

തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164215/worker-seriously-injured-hand-stuck-while-cleaning-concrete-mixing-machine)