---
title: "#FencingChampionship | കോഴിക്കോട് ജില്ലാ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് തുടക്കമായി "
english_title: "#Kozhikode #District #Fencing #Championship #started"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164205/kozhikode-district-fencing-championship-started"
published_at: "2023-11-22T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655da5de80bc1_lklk.jpg"
keywords: []
---

# #FencingChampionship | കോഴിക്കോട് ജില്ലാ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പ് തുടക്കമായി 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍, കേഡറ്റ് ചാമ്പ്യന്‍ഷിപ്പ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയര്‍, കേഡറ്റ് ചാമ്പ്യന്‍ഷിപ്പ് ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു.

ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പി. യു അലി ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ ടി. പി മുഹമ്മദ് ബഷീര്‍, പി.ടി.എ പ്രസിഡന്റ് പി. എന്‍ വലീദ്, വൈസ് പ്രസിഡന്റ് എസ്. പി സലീം, ഏ. എം നൂറുദ്ധീന്‍ മുഹമ്മദ്, പി. അപര്‍ണ്ണ, പി. റമീസ് അലി, കെ.ആലിക്കോയ, എന്‍. റിയാസത്ത് അലി, പി. പി ബഫീര്‍,

കെ. ഉനൈസ്, റിഫാദ് റാഫി, നഖാഷ് ബക്കര്‍, കെ. ലബീബ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ഫെന്‍സിങ് അസോസിയേഷന്‍ സെക്രട്ടറി സി. ടി ഇല്‍യാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164205/kozhikode-district-fencing-championship-started)