---
title: "#NavakeralaSadas | നവകേരള സദസ്സ്: കൂട്ടയോട്ടം സംഘടിപ്പിച്ചു "
english_title: "#NavakeralaSadas: #Rally #organized"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164198/navakeralasadas-rally-organized"
published_at: "2023-11-22T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655da0239d2b6_pop.jpg"
keywords: []
---

# #NavakeralaSadas | നവകേരള സദസ്സ്: കൂട്ടയോട്ടം സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘാടക സമിതിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: [ **മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘാടക സമിതിയും ജില്ലാ സ്പോർട്സ് കൗൺസിലും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു.

 കൂട്ടയോട്ടം കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച് ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ, ഡെപ്യൂട്ടി കലക്ടർ ഇ അനിതകുമാരി,

സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രപു പ്രേംനാഥ്, സംഘാടക സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ,

വിദ്യാർത്ഥികൾ, പൗര പ്രമുഖർ തുടങ്ങി നിരവധി പേർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164198/navakeralasadas-rally-organized)