---
title: "#booklaunch | ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ പുസ്തക പ്രകാശനം ഇന്ന് കോഴിക്കോട് "
english_title: "#'RameshChennithala: #Known #Unknown' #book #launch #Kozhikode #today"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164172/rameshchennithala-known-unknown-book-launch-kozhikode-today"
published_at: "2023-11-22T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d90dd30462_RTE.jpg"
keywords: []
---

# #booklaunch | ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ പുസ്തക പ്രകാശനം ഇന്ന് കോഴിക്കോട് 

> **Lead Summary:** **കോഴിക്കോട്: [ **മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിന്റെ പ്രകാശനം.

## Article Content

**കോഴിക്കോട്: [ **മാധ്യമപ്രവർത്തകൻ സി.പി. രാജശേഖരൻ രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്രം ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിന്റെ പ്രകാശനം.

കെ.പി. കേശവമേനോൻ ഹാളിൽ രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പുസ്തകം പ്രകാശനം ചെയ്യും.

എം.കെ. രാഘവൻ എം.പി. പുസ്തകം ഏറ്റുവാങ്ങും.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷനാകും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എളമരം കരീം എം.പി., രമേശ് ചെന്നിത്തല,

എം.കെ. മുനീർ എം.എൽ.എ., സി.പി. രാജശേഖരൻ, കെ. പ്രവീൺ കുമാർ, എൻ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164172/rameshchennithala-known-unknown-book-launch-kozhikode-today)