---
title: "#PalestinianSolidarity | പലസ്തീൻ ഐക്യദാർഢ്യ പ്രചാരണാർഥം കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി"
english_title: "#KSU #promote #PalestinianSolidarity #Bike #rally #under #leadership #district #committee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164160/ksu-promote-palestiniansolidarity-bike-rally-under-leadership-district-committee"
published_at: "2023-11-22T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d86d8dafe6_ed.jpg"
keywords: []
---

# #PalestinianSolidarity | പലസ്തീൻ ഐക്യദാർഢ്യ പ്രചാരണാർഥം കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി

> **Lead Summary:** **കോഴിക്കോട്: [** കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ പ്രചാരണാർഥം കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി.

## Article Content

**കോഴിക്കോട്: [** കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിന്റെ പ്രചാരണാർഥം കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി.

ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന യോഗം ബീച്ചിൽ എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു.

കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് അധ്യക്ഷനായി.

എൻ.എസ്.യു. ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത്, സംസ്ഥാനസമിതി അംഗങ്ങളായ അർജുൻ പൂനത്ത്, എ.കെ. ജാനിബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. നിമേഷ്, എസ്. സുനന്ദ്, അഖിൽ ഹരികൃഷ്ണൻ, എം.പി. രാഗിൻ, ഫായിസ് നടുവണ്ണൂർ, മുഹമ്മദ് ഷഹബാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164160/ksu-promote-palestiniansolidarity-bike-rally-under-leadership-district-committee)