---
title: "#NavakeralaSadas | നവകേരള സദസ്സ്: കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ "
english_title: "#NavakeralaSadas #constituency:#counters #receive #petitions #Kozhikode #North #South #constituencies"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164155/navakeralasadas-constituencycounters-receive-petitions-kozhikode-north-south-constituencies"
published_at: "2023-11-22T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d822b42b0c_eb.jpg"
keywords: []
---

# #NavakeralaSadas | നവകേരള സദസ്സ്: കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ 

> **Lead Summary:** **കോഴിക്കോട്: [** 25-ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിൽ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ സജ്ജമാക്കും.

## Article Content

**കോഴിക്കോട്: [** 25-ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസ്സിൽ പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിക്കാൻ 40 കൗണ്ടറുകൾ സജ്ജമാക്കും.

സദസ്സ് തുടങ്ങുന്നതിന് മൂന്നുമണിക്കൂർ മുമ്പുതന്നെ നിവേദനങ്ങൾ സ്വീകരിച്ചുതുടങ്ങും. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കും.

ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

സംഘാടനവുമായി ബന്ധപ്പെട്ട് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകന യോഗംചേർന്നു. നവകേരള സദസ്സിന് മുന്നോടിയായി നടത്തുന്ന കലാപരിപാടികളെക്കുറിച്ചും ചർച്ചചെയ്തു.

വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. നവകേരളസദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന പന്തലിന്റെ നിർമാണപുരോഗതി, സുരക്ഷാ ക്രമീകരണങ്ങൾ, പാർക്കിങ്‌ സൗകര്യങ്ങൾ, ക്രമീകരണങ്ങൾ തുടങ്ങിയവ സംഘം വിലയിരുത്തി.

കോർപ്പറേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ മേയർ ഡോ. ബീനാ ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, മുൻ എം.എൽ.എ. എ. പ്രദീപ് കുമാർ, ടി.പി. ദാസൻ, കളക്ടർ സ്നേഹിൽ കുമാർ സിങ്‌ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164155/navakeralasadas-constituencycounters-receive-petitions-kozhikode-north-south-constituencies)