---
title: "#BookReleased | കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ. പങ്കജാക്ഷിയുടെ രണ്ടാമത് പുസ്തകം: 'നിത്യകല്യാണി' പ്രകാശനം ചെയ്തു "
english_title: "#Kozhikode #Pantirangav #resident #KPankajakshi's #second #book #'Nityakalyani' #released"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163927/kozhikode-pantirangav-resident-kpankajakshis-second-book-nityakalyani-released"
published_at: "2023-11-21T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c4f64d86ef_EEETY.jpg"
keywords: []
---

# #BookReleased | കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ. പങ്കജാക്ഷിയുടെ രണ്ടാമത് പുസ്തകം: 'നിത്യകല്യാണി' പ്രകാശനം ചെയ്തു 

> **Lead Summary:** **കോഴിക്കോട്: [ **സാഹിത്യ പബ്ലിക്കേഷന്‍സ് സംരംഭമായ സരയു ബുക്‌സ് പ്രസിദ്ധീകരിച്ച നിത്യകല്യാണിയുടെ പ്രകാശന ചടങ്ങ് പന്തീരാങ്കാവ് കൊടല്‍ നടക്കാവ് ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്നു.

## Article Content

**കോഴിക്കോട്: [ **സാഹിത്യ പബ്ലിക്കേഷന്‍സ് സംരംഭമായ സരയു ബുക്‌സ് പ്രസിദ്ധീകരിച്ച നിത്യകല്യാണിയുടെ പ്രകാശന ചടങ്ങ് പന്തീരാങ്കാവ് കൊടല്‍ നടക്കാവ് ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ നടന്നു.

എഴുത്തുകാരിയും അധ്യാപികയുമായ റീന പി.ജി.ക്ക് നല്‍കി സാഹിത്യകാരി ഇ.പി. ജ്യോതി പുസ്തകം പ്രകാശനം ചെയ്തു.

നിത്യജീവിതത്തിന്റെ ലളിതഭാഷ്യം നിത്യകല്യാണിയുടെ സവിശേഷതയാണെന്നും വായിക്കപ്പെടാതെ പോകുന്ന നല്ല രചനകളെ തിരിച്ചറിയേണ്ടതുണ്ടെന്നും ഡോ. ഇ.പി. ജ്യോതി വ്യക്തമാക്കി.

സാഹിത്യ പബ്ലിക്കേഷന്‍സ് മാനേജിങ് എഡിറ്റര്‍ സുദീപ് തെക്കേപ്പാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സര്‍ഗാത്മകരംഗത്ത് പുതിയ എഴുത്തുകാരുടെ വരവ് ആശാവഹമാണെന്നും വായനയുടെ തിരിച്ചുവരവ് കാലത്തിന്റെ അടിച്ചെളികളെ പ്രതിരോധിക്കുമെന്നും കഥാകൃത്ത് കൂടിയായ സുദീപ് തെക്കേപ്പാട്ട് കൂട്ടിച്ചേർത്തു.

സി.പി.എം. ചാലി ബ്രാഞ്ച് സെക്രട്ടറി ഷിബു ടി, വെള്ളിമാടുകുന്ന് എ.ആര്‍. ക്യാംപിലെ എസ്.ഐ ആയ കെ. വിദ്യാധരന് പുസ്തകം നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു.

പന്തീരാങ്കാവ് കൊടല്‍ നടക്കാവ് ഗവ. യു.പി സ്‌കൂളില്‍ നട ചടങ്ങില്‍ എഴുത്തുകാരന്‍ ശിവദാസ് പന്തീരാങ്കാവ്, ബി.ജെ.പി. പന്തീരാങ്കാവ് ഏരിയാ പ്രസിഡന്റ് ഡി.എം. ചിത്രാകരന്‍, കൊടല്‍ നടക്കാവ് യു.പി. സ്‌കൂള്‍ പ്രസിഡന്റ് എം. മണികണ്ഠന്‍,

ഗണേശസാധനാ കേന്ദ്രം വൈസ് പ്രസിഡന്റ് കെ.എന്‍. വിശ്വനാഥന്‍, പൂളേങ്കര കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. രാജേഷ്, എന്‍.പി. യഹിയ, ഹരിപ്രിയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163927/kozhikode-pantirangav-resident-kpankajakshis-second-book-nityakalyani-released)