---
title: "#ThamarasseryPass | കോഴിക്കോട് താമരശ്ശേരി ചുരത്തിലെ യാത്ര ദുരിതം പരിഹരിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം "
english_title: "#Kozhikode #should #come #together #solve #travel #woes #ThamarasseryPass"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163906/kozhikode-should-come-together-solve-travel-woes-thamarasserypass-new"
published_at: "2023-11-21T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c413362b33_msm.jpg"
keywords: []
---

# #ThamarasseryPass | കോഴിക്കോട് താമരശ്ശേരി ചുരത്തിലെ യാത്ര ദുരിതം പരിഹരിക്കാൻ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം 

> **Lead Summary:** **കോഴിക്കോട്: [ **താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം പരിഹരിക്കാൻ ജനങ്ങളും ജനകീയസമിതികളും സംഘടനകളും ജനപ്രതിനിധികളുമെല്ലാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

## Article Content

**കോഴിക്കോട്: [ **താമരശ്ശേരി ചുരത്തിലെ യാത്രാദുരിതം പരിഹരിക്കാൻ ജനങ്ങളും ജനകീയസമിതികളും സംഘടനകളും ജനപ്രതിനിധികളുമെല്ലാം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

ചുരം ബൈപ്പാസ് ആക്‌ഷൻ കമ്മിറ്റി അടിവാരത്ത് സംഘടിപ്പിച്ച ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡ് നിർമാണ ജനകീയസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങുന്ന യാത്രികർ വലിയദുരിതമാണ് അനുഭവിക്കുന്നതെന്നും ദൂരക്കൂടുതലില്ലാത്ത ബദൽപ്പാതയായ ചുരം ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിന് കൂട്ടായ്മയോടെ സംഘടിക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.

ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷനായി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, മുൻ എം.എൽ.എ. വി.എം. ഉമ്മർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ്, ഗിരീഷ് തേവള്ളി, ഗിരീഷ് ജോൺ, അമീർ മുഹമ്മദ് ഷാജി, ടി.ആർ.ഒ. കുട്ടൻ, ജോണി പാറ്റാനി, എൻ.ഒ. ദേവസ്യ, ഫാ. ജോണി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

ജനകീയസംഗമത്തിന് മുന്നോടിയായി അടിവാരം അങ്ങാടിയിൽ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163906/kozhikode-should-come-together-solve-travel-woes-thamarasserypass-new)