---
title: "#jailed | യൂത്ത്‌ലീഗ് പ്രവർത്തകരെ വെട്ടിയ കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് തടവുശിക്ഷ"
english_title: "#Two #DYFIs #case #hacking #youth #league #workers. #Activists #jailed"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163899/two-dyfis-case-hacking-youth-league-workers-activists-jailed"
published_at: "2023-11-21T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c384318d7e_rtr.jpg"
keywords: []
---

# #jailed | യൂത്ത്‌ലീഗ് പ്രവർത്തകരെ വെട്ടിയ കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്ക് തടവുശിക്ഷ

> **Lead Summary:** **കോഴിക്കോട്: [** മാഹി റെയിൽവേസ്റ്റേഷനുസമീപം രയരോത്തുമുക്കിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അഞ്ചുവർഷം വീതം കഠിനതടവിനും 50000 രൂപവീതം പിഴ അടയ്ക്കാനും ശിക്ഷിച്ചു.

## Article Content

**കോഴിക്കോട്: [** മാഹി റെയിൽവേസ്റ്റേഷനുസമീപം രയരോത്തുമുക്കിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ അഞ്ചുവർഷം വീതം കഠിനതടവിനും 50000 രൂപവീതം പിഴ അടയ്ക്കാനും ശിക്ഷിച്ചു.

അഴിയൂർ വലിയപറമ്പത്ത് റിയാസ് എന്ന കലാപം ഖലീൽ (35), ചോമ്പാല കുഞ്ഞിപ്പള്ളി പാറേമ്മൽ പി. അഫ്‌നാസ് (35) എന്നിവരെയാണ് വടകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് വി.പി.എം. സുരേഷ്ബാബു ശിക്ഷിച്ചത്.

അഴിയൂർ സാജിത മൻസിൽ സജിനീതിനെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിയകേസിലാണ് ശിക്ഷ.

ഈ കേസിൽ മൂന്ന്, നാല് പ്രതികളായി ചേർത്ത അഷറഫ്, റഫ്‌സൽ എന്നിവരെ കുറ്റക്കാരല്ലെന്നുകണ്ട് കോടതി വെറുതേവിട്ടു. അഞ്ചാംപ്രതി ഒളിവിൽ പോയതിനാൽ ഈ കേസ് പിന്നീട് പരിഗണിക്കും.

2016 ഡിസംബർ 19-നാണ് കേസിനാസ്പദമായ സംഭവം. സജിനീത് സഞ്ചരിച്ച ബൈക്ക് അഴിയൂർ രയരോത്ത് മുക്കിൽവെച്ച് രണ്ടുബൈക്കുകളിലായി എത്തിയവർ രാഷ്ട്രീയ വൈരാഗ്യത്താൽ തടഞ്ഞുനിർത്തി വാൾ ഉപയോഗിച്ച് വെട്ടിയും കമ്പികൊണ്ട് അടിച്ചും കൊല്ലാൻശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

അന്നത്തെ സി.ഐ.ടി. മധുസൂദനൻ നായരാണ് കേസ് അന്വേഷിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163899/two-dyfis-case-hacking-youth-league-workers-activists-jailed)