---
title: "#KMuraleedharan | കേരളത്തിലെ സഹകരണ മേഖല റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നത് അപകടകരം: കെ.മുരളീധരൻ "
english_title: "#dangerous #cooperative #sector #Kerala #come #under #control #ReserveBank: #KMuraleedharan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163768/dangerous-cooperative-sector-kerala-come-under-control-reservebank-kmuraleedharan"
published_at: "2023-11-20T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b5259e1fd6_GFG.jpg"
keywords: []
---

# #KMuraleedharan | കേരളത്തിലെ സഹകരണ മേഖല റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നത് അപകടകരം: കെ.മുരളീധരൻ 

> **Lead Summary:** **കോഴിക്കോട്: [** കേരളത്തിൽ ജില്ലാ ബാങ്കുകൾ പിരിച്ചു വിട്ട് രൂപീകൃതമായ കേരളബാങ്ക് നിയന്ത്രണം റിസർവ് ബാങ്കിന്റെ കീഴിലാവുന്നത് അപകടകരമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട്: [** കേരളത്തിൽ ജില്ലാ ബാങ്കുകൾ പിരിച്ചു വിട്ട് രൂപീകൃതമായ കേരളബാങ്ക് നിയന്ത്രണം റിസർവ് ബാങ്കിന്റെ കീഴിലാവുന്നത് അപകടകരമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ജില്ലാ ബാങ്കുകളെ ഒഴിവാക്കി കേരള ബാങ്ക് രൂപീകരിച്ചപ്പോൾ കേരള ബേങ്ക് റിസർവ് ബേങ്കിന്റെ പരിധിയിലാക്കി.

നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ഇടപാടുകാർക്ക് ലളിതമായ വ്യവസ്ഥകളിലൂടെ സാമ്പത്തിക സഹായം ചെയ്യാനുള്ള സഹരണ സ്ഥാപനങ്ങളുടെ അധികാരം കവരുന്ന സാഹചര്യമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്.

നാളെകളിൽ മറ്റു സ്ഥാപനങ്ങളിൽ കൂടി റിസർവ് ബാങ്ക് ഇടപെടുന്ന സാഹചര്യം ഉണ്ടാകും. കേന്ദ്ര സർക്കാർ സഹകരണ മേഖലയെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നെതെന്നും കെ മുരളിധരൻ അഭിപ്രായപ്പെട്ടു.

വാല്യക്കോട് കൽപ്പത്തൂർ അഗ്രികൾച്ചറിസ്റ്റിസ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പത്താo വാർഷിക ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം പി കെ.മുരളിധരൻ.

മൂസ്സാ ചെരുപ്പേരി സ്വാഗതം പറഞ്ഞു. കാഡ്കോസ് പ്രസിഡന്റ് മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.

നൊച്ചാട് ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി കർഷക അവാർഡ് വിതരണം ചെയ്തു. ബിന്ദു അമ്പാളി , കെ മധു കൃഷ്ണൻ , കെ കെ ദിവാകരൻ മാസ്റ്റർ ' ടി കെ ലത്തീഫ് മാസ്റ്റർ, കെ ടി.ബി കൽത്തൂർ, അനിത പികെ,

ഇബ്രാഹിം കുനിയിൽ, പി ഷിജിന ,എ വൽസല 'സ്നേഹ പ്രഭ' എൻ കെ ബാബു, വിശ്വനാഥൻപട്ടേരികണ്ടി, നാസർ പി.കെ. ഗഫൂർ മണിയോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു' സംഘം പ്രസിഡന്റ് അഷിത പി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163768/dangerous-cooperative-sector-kerala-come-under-control-reservebank-kmuraleedharan)