---
title: "#SYSCulturalConference | കോഴിക്കോട് എസ് വൈ എസ് സാംസ്‌കാരിക സമ്മേളനം നാളെ ടൗൺ ഹാളിൽ"
english_title: "#Kozhikode #SYS #culturalconference #tomorrow #townhall"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163759/kozhikode-sys-culturalconference-tomorrow-townhall"
published_at: "2023-11-20T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b48547bf4a_tr.jpg"
keywords: []
---

# #SYSCulturalConference | കോഴിക്കോട് എസ് വൈ എസ് സാംസ്‌കാരിക സമ്മേളനം നാളെ ടൗൺ ഹാളിൽ

> **Lead Summary:** **കോഴിക്കോട്: [** യുനെസ്‌കോ രാജ്യത്തെ പ്രഥമ സാഹിത്യ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തതിനോടനുബന്ധിച്ച് എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം നാളെ വൈകിട്ട് 6.30-ന് ടൗണ്‍ഹാളില്‍ നടക്കും.

## Article Content

**കോഴിക്കോട്: [** യുനെസ്‌കോ രാജ്യത്തെ പ്രഥമ സാഹിത്യ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തതിനോടനുബന്ധിച്ച് എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനം നാളെ വൈകിട്ട് 6.30-ന് ടൗണ്‍ഹാളില്‍ നടക്കും.

സമ്മേളനം കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡണ്ട് ജലീല്‍ സഖാഫി അധ്യക്ഷത വഹിക്കും. എം.കെ.രാഘവന്‍ എം.പി മുഖ്യാതിഥിയാവും. ഡോ.എ.പി.അബ്ദുല്‍ ഹകീം അസ്ഹരി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്,

എന്‍.കെ. അലി അബ്ദുള്ള, കെ.പി.രാമനുണ്ണി, യു.കെ.കുമാരന്‍, പി.കെ.ഗോപി, ഫൈസല്‍ എളേറ്റില്‍, മുസ്തഫ.പി.പാറയ്ക്കല്‍, സാദിക് മാസ്റ്റര്‍ വെളിമുക്ക്, എ.കെ.അബ്ദുല്‍ മജീദ്, മുനീര്‍ സഖാഫി എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163759/kozhikode-sys-culturalconference-tomorrow-townhall)