---
title: "#arrest | കോഴിക്കോട് കുന്നമംഗലത്ത് യുവാവിനെ ആക്രമിച്ച കേസിൽ: മൂന്ന് പേർ അറസ്റ്റിൽ "
english_title: "#Kozhikode #Kunnamangalam #youth #assault #case: #Three #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163620/kozhikode-kunnamangalam-youth-assault-case-three-arrested"
published_at: "2023-11-20T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ae5798fa82_kkp.jpg"
keywords: []
---

# #arrest | കോഴിക്കോട് കുന്നമംഗലത്ത് യുവാവിനെ ആക്രമിച്ച കേസിൽ: മൂന്ന് പേർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [ ** പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മാരകമായി പരുക്കേൽപ്പിച്ച കേസിൽ 3 പേരെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട്: [ ** പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കാറിൽ കയറ്റി കൊണ്ടുപോയി മാരകമായി പരുക്കേൽപ്പിച്ച കേസിൽ 3 പേരെ കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കുന്നമംഗലം ആലുള്ളകണ്ടിയിൽ സ‍ഞ്ജയ് (24), മേലേകുമുള്ളകുഴിയിൽ അതുൽ (23), മണാശ്ശേരി നന്ദനത്തിൽ രോഹിത് (22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം മുക്കം സ്വദേശി ഷാനിദിനാണ് മർദനമേറ്റത്. മാരകമായി പരുക്കേറ്റ ഇയാൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐമാരായ എ.അഷ്റഫ്, പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിന്നും ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163620/kozhikode-kunnamangalam-youth-assault-case-three-arrested)