---
title: "#arrest | കോഴിക്കോട് ബാലുശ്ശേരിയിൽ സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാർക്ക് നേരെ അക്രമം; മൂന്നുപേർ അറസ്റ്റിൽ "
english_title: "#Kozhikode #Balussery #station #trespassed #violence #against #policemen; #Three #people #were #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163209/kozhikode-balussery-station-trespassed-violence-against-policemen-three-people-were-arrested"
published_at: "2023-11-18T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65585c93ebcb1_poi.jpg"
keywords: []
---

# #arrest | കോഴിക്കോട് ബാലുശ്ശേരിയിൽ സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാർക്ക് നേരെ അക്രമം; മൂന്നുപേർ അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [ **ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം.

## Article Content

**കോഴിക്കോട്: [ **ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം.

മൂന്ന് യുവാക്കൾ സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് പൊലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു.

സംഭവത്തിൽ ബാലുശ്ശേരി സ്വദേശികളായ റിബിൻ ബേബി, ബബിനേഷ് , നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ പ്രകോപനവുമായി ഇവർ പലതവണ സ്റ്റേഷനിലെത്തിയിരുന്നെന്നാണ് പൊലീസുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163209/kozhikode-balussery-station-trespassed-violence-against-policemen-three-people-were-arrested)