---
title: "#MinisterAhmedDevarkovil | കോഴിക്കോട് നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ്; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു "
english_title: "#Kozhikode's #renovated #dedicated #RishipuramRoad #MinisterAhmedDevarkovil"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162915/kozhikodes-renovated-dedicated-rishipuramroad-ministerahmeddevarkovil-new"
published_at: "2023-11-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556f908bc4f5_jjhj.jpg"
keywords: []
---

# #MinisterAhmedDevarkovil | കോഴിക്കോട് നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ്; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [** നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു.

## Article Content

**കോഴിക്കോട്: [** നവീകരിച്ച കാവില്‍ താഴം ഋഷിപുരം റോഡ് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നാടിന് സമര്‍പ്പിച്ചു.

സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനത്തിന്റെ പുതുവസന്തം സമ്മാനിച്ച് കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

മണ്ഡലത്തില്‍ ധാരാളം പ്രവൃത്തികള്‍ക്ക് ഫണ്ട് വകയിരുത്താനും, നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനും ഇതിനോടകം സാധിച്ചതായും മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കവിത അരുണ്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

എംഎല്‍എയുടെ 2022-23 ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് കോര്‍പ്പറേഷനിലെ 30 വാര്‍ഡിലെ കാവില്‍ താഴം ഋഷിപുരം റോഡ് (കല്യാണിക്കുട്ടി ടീച്ചര്‍ റോഡ്) നവീകരിച്ചത്.

കാവില്‍ത്താഴത്ത് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ എം സി അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162915/kozhikodes-renovated-dedicated-rishipuramroad-ministerahmeddevarkovil-new)