---
title: " #WomensLeague | ലഹരി ഉപഭോഗം സാമൂഹിക വിപത്ത്: കോഴിക്കോട് മാവട്ട് ശാഖാ വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു "
english_title: "#Drug #consumption #socialmenace: #Kozhikode #Mavat #Branch #Women's #League #organized #meet"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162907/drug-consumption-socialmenace-kozhikode-mavat-branch-womens-league-organized-meet"
published_at: "2023-11-17T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556f4e0db9b1_DG.jpg"
keywords: []
---

#  #WomensLeague | ലഹരി ഉപഭോഗം സാമൂഹിക വിപത്ത്: കോഴിക്കോട് മാവട്ട് ശാഖാ വനിതാ ലീഗ് സംഗമം സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി യുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യ ഫലങ്ങളെപറ്റി പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനുമായി വീട്ടമ്മമാർ രംഗത്തിറങ്ങണമെന്ന് വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷർമിന കോമത്ത് ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [ **സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി യുടെ ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിനും ലഹരിയുടെ ദൂഷ്യ ഫലങ്ങളെപറ്റി പുതു തലമുറയെ ബോധവൽക്കരിക്കുന്നതിനുമായി വീട്ടമ്മമാർ രംഗത്തിറങ്ങണമെന്ന് വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷർമിന കോമത്ത് ആവശ്യപ്പെട്ടു.

മാവട്ട് ശാഖാ വനിതാ ലീഗ് സഘടിപ്പിച്ച ചുവട് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ശാഖ വനിതാ ലീഗ് പ്രസിഡന്റ് ടി. യസീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.എം. ബഷീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

സീനത്ത് വടക്കയിൽ, ആർ.സുഹറ, അൻസിന കുഴിച്ചാലിൽ, ഷാഹിന മണ്ണാ റോത്ത്, പി.കെ.എം. റുബീന, എം.എ മുഹമ്മദ്‌കാസിം, കെ.എം സക്കരിയ, പി.അസ്സൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162907/drug-consumption-socialmenace-kozhikode-mavat-branch-womens-league-organized-meet)