---
title: "#Theft | കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന് നേരെ മുളകുപൊടി എറിഞ്ഞ് മോഷണം "
english_title: "#Theft #throwing #chillipowder #employee # Kozhikode #petrolpump"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162902/theft-throwing-chillipowder-employee-kozhikode-petrolpump-new"
published_at: "2023-11-17T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6556f585044c0_GTT.jpg"
keywords: []
---

# #Theft | കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന് നേരെ മുളകുപൊടി എറിഞ്ഞ് മോഷണം 

> **Lead Summary:** **കോഴിക്കോട്: [** പെട്രോൾ പമ്പിൽ മോഷണം. മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം.

## Article Content

**കോഴിക്കോട്: [** പെട്രോൾ പമ്പിൽ മോഷണം. മോഷണം മുളകുപൊടി എറിഞ്ഞതിനുശേഷം.

മുക്കം താമരശ്ശേരി റൂട്ടിൽ ഓമശ്ശേരിയിലാണ് മോഷണം നടന്നത്.

മങ്കമ്പുഴയിലെ എച്ച് പി പമ്പിലാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ സംഭവമുണ്ടായത്.

മൂന്നംഗ സംഘം പമ്പിൽ എത്തുകയും അവിടെ ഉണ്ടായിരുന്ന വാഹനങ്ങലും , യാത്രക്കാരെയും നിരീക്ഷിക്കുകയും ആരുമില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ജീവനക്കാരന്റെ അടുത്തേക്ക് എത്തുകയും കണ്ണിൽ മുളക് പൊടി എറിയുകയും ചെയ്തത്.

ഇതോടൊപ്പം ആക്രമണ സംഘത്തിലെ ഒരാൾ ഉടുത്തിരുന്ന തുണി അഴിച്ചുകൊണ്ട് ജീവനക്കാരന്റെ മുഖം മൂടുകയും ചെയ്തു. ആ അവസരത്തിൽ തന്നെയാണ് പോക്കറ്റിൽ ഉണ്ടായിരുന്ന 10000 ത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162902/theft-throwing-chillipowder-employee-kozhikode-petrolpump-new)