---
title: "#SureshGopi | കേസില്‍ കഴമ്പില്ല; സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയയ്ക്കില്ല പോലീസ്"
english_title: "#merit #case; #Police #longer #issue #notices #SureshGopi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162686/merit-case-police-longer-issue-notices-sureshgopi"
published_at: "2023-11-16T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555ccf1a4102_kaa.jpg"
keywords: []
---

# #SureshGopi | കേസില്‍ കഴമ്പില്ല; സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയയ്ക്കില്ല പോലീസ്

> **Lead Summary:** **കോഴിക്കോട്: [** മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ലെന്നും കേസില്‍ കഴമ്പില്ലെന്നും പൊലീസിന്റെ വിലയിരുത്തല്‍.

## Article Content

**കോഴിക്കോട്: [** മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കില്ലെന്നും കേസില്‍ കഴമ്പില്ലെന്നും പൊലീസിന്റെ വിലയിരുത്തല്‍.

നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354 എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസിന്റെ ഫൈനല്‍ റിപ്പോര്‍ട്ടും കുറ്റപത്രവും ബുധനാഴ്ച സമര്‍പ്പിക്കുമെന്നും കേസിലെ കണ്ടെത്തലുകള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ 11.55 നാണ് സുരേഷ് ഗോപി സഹോദരന്‍ സുഭാഷ് ഗോപിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം നടക്കാവിലെത്തിയത്.

ഡിസിപി കെ.ഇ.ബൈജു, എസിപിമാരായ പി.ബിജുരാജ്, എ.ഉമേഷ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162686/merit-case-police-longer-issue-notices-sureshgopi)