---
title: "#arrest | വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ "
english_title: "#Another #person #been #arrested #case #murdering #housewife #throwing#into #coke"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162665/another-person-been-arrested-case-murdering-housewife-throwinginto-coke"
published_at: "2023-11-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555bd5e5221c_aaaaa.jpg"
keywords: []
---

# #arrest | വീട്ടമ്മയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [ **പണവും സ്വർണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [ **പണവും സ്വർണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ.

കേസിൽ മുൻപ് അറസ്റ്റിലായ സമദിന്റെ സഹായിയും ഗൂഡല്ലൂർ എല്ലമല സ്വദേശിയുമായ സൈനുൽ ആബിദ് എന്ന സുലൈമാനെ (54) ആണ് അന്വേഷണ സംഘം തമിഴ്നാട്ടിലെ സേലത്തു നിന്നു അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ കസബ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനായ കസബ ഇൻസ്പെക്ടർ എസ്.ബി.കൈലാസ്നാഥ് ചോദ്യം ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ പിടിയിലായ മലപ്പുറം താനൂർ കുന്നുംപുറം പള്ളിവീട് സമദിനെ ചോദ്യം ചെയ്തതിലാണു ഇയാളെക്കുറിച്ചു വിവരം ലഭിച്ചത്.

വീട്ടമ്മയായ സൈനബയെ കൊലപ്പെടുത്തി തട്ടിയെടുത്ത സ്വർണം ഇയാളിൽ നിന്നു ഗൂഡല്ലൂരിലെ മറ്റൊരു സംഘം തട്ടിയെടുത്തതായി പൊലീസിനു മൊഴി നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162665/another-person-been-arrested-case-murdering-housewife-throwinginto-coke)