---
title: "#arrest | കോഴിക്കോട് ലഹരിമരുന്ന് കച്ചവടക്കാരിലെ പ്രധാനി മുഹമ്മദ് തമീം അറസ്റ്റിൽ "
english_title: " #Kozhikode #drug #dealers #chief #MuhammadTamim #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162598/kozhikode-drug-dealers-chief-muhammadtamim-arrested"
published_at: "2023-11-16T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65559bdc00d60_arast.jpg"
keywords: []
---

# #arrest | കോഴിക്കോട് ലഹരിമരുന്ന് കച്ചവടക്കാരിലെ പ്രധാനി മുഹമ്മദ് തമീം അറസ്റ്റിൽ 

> **Lead Summary:** **കോഴിക്കോട്: [ **ടൗൺ സ്റ്റേഷനിലെ രാസലഹരി കേസിലെ മുഖ്യപ്രതിയും ബെംഗളൂരുവിലെ ലഹരിമരുന്നു കച്ചവടക്കാരിൽ പ്രധാനിയുമായ മുഹമ്മദ് തമീം നഗരത്തിലെ ലോഡ്ജിൽ വച്ച് അറസ്റ്റിലായി.

## Article Content

**കോഴിക്കോട്: [ **ടൗൺ സ്റ്റേഷനിലെ രാസലഹരി കേസിലെ മുഖ്യപ്രതിയും ബെംഗളൂരുവിലെ ലഹരിമരുന്നു കച്ചവടക്കാരിൽ പ്രധാനിയുമായ മുഹമ്മദ് തമീം നഗരത്തിലെ ലോഡ്ജിൽ വച്ച് അറസ്റ്റിലായി.

81 ഗ്രാം എംഡിഎംഎ സഹിതമാണ് തമീം പിടിയിലായത്. 10 മാസം മുൻപു ടൗൺ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത രാസലഹരി കടത്തു കേസിൽ ഇടപാടുകൾ നടത്തിയതിൽ പ്രധാനിയാണ് തമീം.

ഇയാളെ പിടികൂടാൻ ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ പൊലീസും ഡാൻസാഫ് സംഘവും അന്വേഷണം നടത്തുന്നതിനിടയിലാണു ടൂറിസ്റ്റ് ഹോമിൽ വച്ചു പിടിയിലായത്.

നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും എസ്ഐ ആർ.ജഗ്‌മോഹൻ ദത്തിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരു കോറമംഗള ഭാഗത്തു താമസിക്കുന്ന മുഹമ്മദ് തമീം വൻതോതിൽ രാസലഹരി വാങ്ങി കേരളത്തിൽ നിന്നുള്ള ആവശ്യക്കാർക്കു നൽകും.

വിദ്യാർഥികളെ രാസലഹരിമരുന്നിന് അടിമയാക്കിയ ശേഷം അവരെ വിൽപനക്കാരും കരിയർമാരും ആക്കുന്നതും തമീമിന്റെ പതിവാണ്.

ഏറെ നാളത്തെ നിരീക്ഷണത്തിലൂടെയാണു പൊലീസ് സംഘം ഇയാളെ കണ്ടെത്തിയത്. പുതിയ ഇടപാടുകാരെ കണ്ടെത്തി ലഹരിമരുന്നു കച്ചവടം വിപുലമാക്കാനാണു കോഴിക്കോട്ടെത്തി ലോഡ്ജിൽ താമസിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162598/kozhikode-drug-dealers-chief-muhammadtamim-arrested)